തെലുങ്കാന: സര്‍വ്വകക്ഷി യോഗം ഇന്ന്‌

Imageന്യൂഡല്‍ഹി: തെലുങ്കാന വിഷയത്തില്‍ സമവായം ഉണ്ടാക്കാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം ഇന്ന്‌ ഡല്‍ഹിയില്‍ നടക്കും. ആന്ധ്രാപ്രദേശിലെ എട്ട്‌ അംഗീകൃത രാഷ്ട്രീ പാര്‍ട്ടികളാണ്‌ യോഗത്തില്‍ പങ്കെടുക്കുക.

സംസ്ഥാനത്ത്‌ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വ കക്ഷിയോടെ വിളിച്ചു ചേര്‍ത്തിരിക്കുന്ന്ത്‌. രാവിലെ പത്തരയോടെ യോഗം ആരംഭിക്കും. സംസ്ഥാനത്തെ വിവധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സംസ്ഥാന രൂപീകരണം സംബന്ധിച്ച്‌ കടുത്ത അഭിപ്രായ ഭിന്നതയാണ്‌ നിലനില്‍ക്കുന്നത്‌. ഇതിനു ചര്‍ച്ചകളിലൂടെ സമവായമുണ്ടാക്കാനാണ്‌ കേന്ദ്ര ശ്രമം.സംസ്ഥാന മുഖ്യമന്ത്രി റോസയ്യ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ ഉച്ചയോടെ ഡല്‍ഹിയിലെത്തി. തെലുങ്കാന വിയത്തില്‍ സമവായമുണ്ടാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ആദ്യപടിയാണ്‌ സര്‍വ്വകക്ഷി യോഗമെന്ന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി പറഞ്ഞു. അഭിപ്രായ സമവായത്തിലൂടെ പ്രശ്ന പരിഹാരം സാധ്യമാക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പാര്‍ട്ടി വക്താവ്‌ അഭിഷേക്‌ സിങ്ങ്‌വി കൂട്ടിച്ചേര്‍ത്തു.


ആന്ധ്രാഗവര്‍ണ്ണര്‍ എ.എസ്‌.എല്‍ നരസിംഹനും ഡല്‍ഹിയിലെത്തിയിട്ടുണ്ട്‌. ഗവര്‍ണ്ണറും മുഖ്യമന്ത്രി റോസയ്യയും ഇന്നലെ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച്ച നടത്തി.
വൈകുന്നേരം കോണ്‍ഗ്രസ്‌ കോര്‍കമ്മിറ്റി യോഗവും ചേര്‍ന്നു. ഈ കോര്‍കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി റോസയ്യയും പങ്കെടുത്തു. ആഭ്യന്തര മന്ത്രി പി.ചിദംബരം ഉള്‍പ്പെടെയുള്ള മറ്റ്‌ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. സര്‍വ്വകക്ഷി യോഗം ആദ്യ ഘട്ടമാണെന്നും സംസ്ഥാനത്തെ മറ്റ്‌ ചെറുകക്ഷികളും ഗ്രൂപ്പുകളുമായും സര്‍ക്കാര്‍ ചര്‍ച്ച തുടരുമെന്നും ആഭ്യന്തരമന്ത്രി പി.ചിദംബരം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls