| ലാലൂര്‍ മാലിന്യപ്രശ്നം പരിഹരിക്കാന്‍ ഭരണനേതൃത്വം ഇച്ഛാശക്തി കാണിക്കണം: വി.എം.സുധീരന്‍ |
|
തൃശൂര്‍ പബ്ലിക് ലൈബ്രറി ഹാളില്‍ ഫാദര്‍ ഡേവീസ് ചിറമ്മലിന്റെ സ്നേഹത്തിന്റെ മുറിപ്പാടുകള്‍ വൃക്കദാനത്തിന്റെ കഥ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു സുധീരന്‍. ഏതൊരു സര്‍ക്കാരിന്റെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും പ്രഥമവും പ്രാധാന്യവുമുളള കടമയാണ് മാലിന്യനിര്‍മ്മാര്‍ജ്ജനവും പരിസരശുചിത്വവും. നമ്മുടെ മണ്ണും വായുവും ജലവും മലിനമാകാതെ നോക്കാനുള്ള ബാധ്യത ഭരണ നേതൃത്വങ്ങള്‍ക്കുമുണ്ട്. ലാലൂരില്‍ ജനങ്ങള്‍ സഹികെട്ട് സമരത്തിനിറങ്ങിക്കഴിഞ്ഞു. പ്രശ്നപരിഹാരത്തിന് ഇപ്പോഴെങ്കിലും ഭരണനേതൃത്വം ഇച്ഛാശക്തി കാണിക്കണം. മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി കാണാന്‍ കഴിയണം. നിര്‍ഭാഗ്യവശാല്‍ ലാലൂര്‍ ജനത സമരത്തിനിറങ്ങിയപ്പോള്‍ പ്രശ്നപരിഹാരത്തിന് ഉത്തരവാദിത്വപ്പെട്ടവര്‍ നിര്‍വികാരമായി തിരിഞ്ഞു നില്‍ക്കുന്നത് വേദനാജനകമാണ്-സുധീരന്‍ അഭിപ്രായപ്പെട്ടു.
ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം സുന്ദരകേരളം മാലിന്യകേരളമാകുമെന്ന് സുധീരന്‍ മുന്നറിയിപ്പും നല്‍കി. മാലിന്യപ്രശ്നത്തോടൊപ്പം കേരളം മദ്യലഹരിയുടെ ഗുരുതരമായ പ്രശ്നങ്ങളിലും ചെന്നുപെട്ടിരിക്കുകയാണെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി. ഇന്ന് കേരളം നേരിടുന്ന ഏറ്റവും ശക്തമായ അധിനിവേശം മദ്യമടക്കമുള്ള ലഹരിയുടേതാണ്. ലഹരിപൂക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു. ലഹരിയുടെ സ്വാധീനത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കണം. കേരളത്തിലുണ്ടാകുന്ന അപകടങ്ങളിലും വര്‍ഗ്ഗീയ രാഷ്ട്രീയ സംഘട്ടനങ്ങളിലുമെല്ലാം മദ്യമുള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ക്ക് പ്രധാനപ്പെട്ട പങ്കുണ്ട്.
ആധ്യാത്മിക നേതൃത്വങ്ങള്‍ കേരളത്തെ മദ്യലഹരിയില്‍ നിന്നും മുക്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് പൂര്‍ണ്ണമായി ഫലം കണ്ടിട്ടില്ല. കേരളത്തിന്റെ ഈ പോക്ക് അതീവ ഗൗരവത്തോടെ കാണണമെന്നും സുധീരന്‍ പറഞ്ഞു.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

തൃശൂര്‍: ലാലൂര്‍ മാലിന്യപ്രശ്നം പരിഹരിക്കാന്‍ ഭരണനേതൃത്വം ഇച്ഛാശക്തി കാണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ലാലൂര്‍ പ്രശ്നത്തിന് എന്തുവിധേനെയും പരിഹാരം ഉണ്ടായേ മതിയാകൂവെന്നും സുധീരന്‍ ആവശ്യപ്പെട്ടു. 
-°C 