പുതുവര്‍ഷത്തില്‍ സ്വര്‍ണ വിപണിക്ക്‌ പ്രതീക്ഷ

Imageകൊച്ചി: സ്വര്‍ണ വ്യവ സായത്തെ സംബ ന്ധിച്ചേടത്തോളം ഒരു സുവ ര്‍ണ ദശകത്തിന്റെ തുട ക്കമായിരിക്കും 2010 എന്ന്‌ വേള്‍ ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ കണ ക്കുകൂട്ടുന്നു.

വിലക്കയറ്റവും ആഗോള സാമ്പത്തിക മാന്ദ്യവും കാരണം സ്വര്‍ണാഭരണ വിപണി 2009-ല്‍ പുറകോട്ടു പോയെങ്കിലും മികച്ച നിക്ഷേപ മാര്‍ഗമെന്ന നിലയ്ക്കുളള സ്വര്‍ണത്തിന്റെ പ്രസക്തി വര്‍ധിച്ചതായി വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ (ഇന്ത്യ) മാനേജിങ്‌ ഡയറക്ടര്‍ അജയ്‌ മിത്ര പ റഞ്ഞു. സ്വര്‍ ണനാണയങ്ങള്‍ക്കും സ്വര്‍ ണക്കട്ടികള്‍ക്കുമായിരുന്നു ഡി മാന്റ്‌. ഗോള്‍ഡ്‌ എക്സ്ചേഞ്ച്‌ ട്രെയ്ഡഡ്‌ ഫണ്ടുകളിലെ നിക്ഷേപത്തിലും കാര്യമായ വര്‍ധനവനുഭവപ്പെട്ടു.

ഉല്‍പാ ദനത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകാത്തതിന്റേയും ഖാന ന ചെലവ്‌ വര്‍ധിച്ചു വരു ന്നതിന്റേയും പശ്ചാത്തലത്തില്‍ 2010-ലും സ്വര്‍ണ വിലയില്‍ കുറവ്‌ പ്രതീക്ഷിക്കുന്നില്ല. ആഭരണ വിപണി തുടര്‍ന്നും പിന്നോട്ട്‌ പോവാന്‍ ഇത്‌ കാരണമാവുമെങ്കിലും സ്വര്‍ണത്തിലുളള നിക്ഷേപം വര്‍ധി ക്കുക തന്നെ ചെയ്യു മെന്നാണ്‌ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ ചൈനയില്‍ ആഭരണ വിപണിയിലും വളര്‍ച്ചയുണ്ടാകുമെന്ന്‌ കണ ക്കാക്കുന്നു.
ഡോളറിന്റെ മൂല്യം ഇടിയുകയും പണപ്പെരുപ്പം ഇനിയും വര്‍ധിക്കുമെന്ന ദയാശങ്ക നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിലുളള നിക്ഷേപം വര്‍ധിക്കാതെ തരമില്ലെന്ന്‌ അജയ്‌ മിത്ര പറഞ്ഞു.


2001 മുതല്‍ സ്വര്‍ണ ഖാന നത്തില്‍ കുറവനുഭവപ്പെട്ടു വരി കയാണ്‌ . കഴിഞ്ഞ വര്‍ഷം ഉല്‍പാ ദനം മൂന്ന്‌ ശതമാനം കൂടി കുറഞ്ഞ്‌ 2400 ടണ്ണായി. 1990- ന്റെ അന്ത്യ ഘട്ടത്തില്‍ സ്വര്‍ ണ വില കാര്യമായി കുറ ഞ്ഞതിനെത്തുടര്‍ന്ന്‌ സ്വര്‍ണ പര്യ വേക്ഷണത്തിനായുളള നിക്ഷേപം ഉല്‍പാദകര്‍ വെട്ടിക്കുറയ്ക്കുകയുണ്ടായി. പുതിയ സ്വര്‍ണ നിക്ഷേപം കണ്ടെത്തുന്നതിന്‌ ഇത്‌ തടസ്സമായി. 2004 മുതല്‍ ഖാനനച്ചെലവില്‍ വന്‍ വര്‍ധന അനുഭവപ്പെടുകയും ചെയ്തു. കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനകം പുതിയ ചില നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവര്‍ വിപണിയിലെത്താന്‍ സമയമെടുക്കും.


നിക്ഷേപം കണ്ടെത്തി ആറോ എട്ടോ വര്‍ഷം കഴിഞ്ഞാലേ അവിടെ നിന്നുളള സ്വര്‍ണം വിപണിയിലെത്തുകയുള്ളു. സ്വര്‍ണക്കടകളിലും ഉപയോക്‌ താക്കളുടെ കൈവശവുമായി 163000 ടണ്‍ സ്വര്‍ണം ഉണ്ടെന്നാണ്‌ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സിലിന്റെ കണക്ക്‌. വിലക്കയറ്റമുണ്ടാവുമ്പോള്‍ ഈ സ്വര്‍ ണത്തിന്റെ ഒരു പങ്ക്‌ വിപ ണിയില്‍ തിരിച്ചെത്തും. ഇത്ത വണയും ഇതുണ്ടായി. വില ക്കയറ്റത്തിന്റെ തുട ക്കത്തില്‍ കുറേപേര്‍ സ്വര്‍ണം വിറ്റു വെങ്കിലും പിന്നീട്‌ ഈ പ്രവണത കുറഞ്ഞു. 2010 -ലും ഈ നില തുടരാനാണ്‌ സാധ്യത.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls