കൊല്ലത്ത്‌ യുവതിയും യുവാവും മരിച്ച നിലയില്‍

Image കമിതാക്കളെന്ന്‌ സംശയം

കൊല്ലം: കമിതാക്കളെന്ന്‌ സംശയിയ്ക്കുന്ന യുവതിയേയും യുവാവിനേയും കൊല്ലത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തി. ചിന്നക്കട വടയാറ്റുകോട്ട റോഡില്‍ ചൈനീസ്‌ ബസാറിന്‌ എതിര്‍വശം ഫാര്‍മസ്യൂട്ടിക്കല്‍സ്‌ സ്ഥാപനങ്ങള്‍

പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടത്തിന്റെ പുറകിലത്തെ ഷെഡിലാണ്‌ മൃതദേഹങ്ങള്‍ കാണപ്പെട്ടത്‌. ആലിംഗനബദ്ധരായാണ്‌ മൃതദേഹങ്ങള്‍ കണ്ടത്‌. ഇന്ന്‌ രാവിലെ സ്ഥലത്തെത്തിയ സമീപവാസികളാണ്‌ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്‌. കാഴ്ചയില്‍ ഇരുവര്‍ക്കും 18നും 20നും മധ്യേ ആണ്‌ പ്രായം. കോളജ്‌ വിദ്യാര്‍ഥികളാണെന്നാണ്‌ കരുതുന്നത്‌. ഇരുവരും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരാണ്‌. കുറുപ്പ്‌ നിറത്തിലെ ഷര്‍ട്ടും നീല ജീന്റ്സ്‌ പാന്റ്സുമാണ്‌ യുവാവിന്റെ വേഷം. മഞ്ഞയും കറുപ്പും നിറത്തിലുള്ള ചുരിദാറാണ്‌ യുവതിയുടെ വേഷം. ഇരുവരുടെയും ചെരിപ്പുകളും കൈലേസുമെല്ലാം ഷെഡില്‍ തന്നെ കിടപ്പുണ്ട്‌. പരിസരത്ത്‌ ബസ്‌ ടിക്കറ്റും കിടപ്പുണ്ടായിരുന്നു. ഇരുവരും ഷെഡിലെത്തിയ ശേഷം വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തതാകാമെന്ന്‌ പോലീസ്‌ സംശയിക്കുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls