പ്രശസ്ത കന്നഡ താരം വിഷ്ണുവര്‍ധന്‍ അന്തരിച്ചു

Imageബങ്കളുരു: പ്രശസ്ത കന്നഡ നടന്‍ വിഷ്ണുവര്‍ധന്‍(59) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ മൈസൂരിലായിരുന്നു അന്ത്യം. കന്നട ചലച്ചിത്ര ലോകത്തെ അഭിനയ കുലപതി എന്നറിയപ്പെടുന്ന വിഷ്ണുവര്‍ധന്‌

ഒരു തവണ മികച്ച നടനുളള ദേശീയ പുരസ്കാരവും ഏഴു തവണ മികച്ച നടനുളള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌. തന്റെ കന്നിച്ചിത്രമായ വംശവൃക്ഷ എന്ന ചിത്രത്തിനാണ്‌ അദ്ദേഹത്തിന്‌ ദേശീയ പുരസ്കാരം ലഭിച്ചത്‌. നഗരഹാവു എന്ന അദ്ദേഹം കന്നഡ ചലച്ചിത്ര ലോകത്തെ ജനപ്രിയ താരമാക്കിമാറ്റി. വിവിധ ഭാഷകളിലായി 150ല്‍ ഏറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌. മമ്മൂട്ടിയോടൊപ്പം കൗരവര്‍ ഉള്‍പ്പെടെ ഏതാനും മലയാള ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും അദ്ദേഹം സുപരിചിതനാണ്‌. മികച്ച ഒരു സംവിധായകനും കൂടിയായിരുന്നു അദ്ദഹം. വര്‍ണ്ണപ്പകിട്ട്‌, യാത്രാമൊഴി, നരസിംഹം, മഴത്തുള്ളിക്കിലുക്കം തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത കന്നഡ നടി ഭാരതിയാണു ഭാര്യ.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls