ആണവ നിരായുധീകരണ കരാറില്‍ ഇന്ത്യ ഒപ്പുവെയ്ക്കില്ല: പ്രധാനമന്ത്രി

Imageഹോട്ടോയാമയുടെ ആവശ്യം മന്‍മോഹന്‍ നിരാകരിച്ചു

ബി.എസ്‌ ഷിജു
ന്യൂഡല്‍ഹി:
നിലവിലുള്ള സാഹചര്യത്തില്‍ ഇന്ത്യ ആണവ നിരായുധീകരണ കരാറില്‍ ഒപ്പുവയ്ക്കില്ലെന്ന്‌ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്‌.

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ജപ്പാന്‍ പ്രധാനമന്ത്രി യുക്കിയോ ഹോട്ടോയാമയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ്‌ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. കൂടിക്കാഴ്ചയ്ക്കിടെ ആണവ നിരായുധീകരണത്തിനുള്ള കരാറായ സി.ടി.ബി.ടിയില്‍ ഇന്ത്യ ഒപ്പുവയ്ക്കണമെന്ന്‌ ജപ്പാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്നാണ്‌ ഇന്ത്യ സി.ടി.ബി.ടിയില്‍ ഒപ്പുവയ്ക്കില്ലെന്ന്‌ മന്‍മോഹന്‍ വ്യക്തമാക്കിയത്‌. ഇന്ത്യ ആണവ പരീക്ഷണത്തിന്‌ സ്വമേധയാ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്‌. വിവേചനരഹിതമായ ആണവ നിരായുധീകരണത്തിലാണ്‌ ഇന്ത്യ വിശ്വസിക്കുന്നത്‌. ഇതിനായി ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളുമായി സഹകരിക്കാന്‍ ഇന്ത്യ തയ്യറാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഒന്നര മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ പ്രതിരോധ, സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നത്‌ മുഖ്യചര്‍ച്ചാവിഷയമായി. ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നത്‌ സംബന്ധിച്ച രണ്ടു കരാറുകളില്‍ ഒപ്പുവയ്ക്കുകയും സംയുക്ത പ്രസ്താവന നടത്തുകയും ചെയ്തു.
ചര്‍ച്ചകളിലുണ്ടായ ധാരണ അനുസരിച്ച്‌ ഡല്‍ഹി മുംബൈ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ റെയില്‍വേ ശൃംഖലയുടെ നിര്‍മ്മാണത്തിന്‌ ജപ്പാന്‍ ധനസഹായം നല്‍കും. വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിനുവേണ്ട സഹായ സഹകരണങ്ങള്‍ ശക്തിപ്പെടുത്താനും കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്‌.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls