പോസ്റ്റര്‍ കീറിയാല്‍ വെടിവെച്ചു കൊല്ലുമോ?

നാലാള്‍ സംഘത്തോടെ പുറത്തിറങ്ങിയാല്‍ എന്തെങ്കിലും പൊതുസ്വത്ത്‌ നശിപ്പിച്ചേ സി.പി.എമ്മുകാര്‍ തിരിച്ചുപോകൂ. കുറഞ്ഞപക്ഷം മനോരമയുടെ ഏതെങ്കിലുമൊരു ഓഫീസിന്‌ നേരെ കല്ലെറിയുകയെങ്കിലും വേണം.

ഷൊര്‍ണൂര്‍ നഗരസഭയിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പുവേളയില്‍ ഈ കുറിപ്പുകാരന്‍ നാട്ടിലായിരുന്നു. കുളപ്പുള്ളി, കാരക്കാട്‌ ഭാഗങ്ങളിലൂടെ നടന്നുപോകുമ്പോള്‍ എം.ആര്‍.മുരളിയുടെ പോസ്റ്ററിന്‌ മീതെ ചാണകം തേക്കാത്തതും കീറാത്തതുമായ ഒരെണ്ണം പോലും കാണാനുണ്ടായിരുന്നില്ല. അതിനൊക്കെ വെടിവെച്ചു കൊല്ലാന്‍ തുടങ്ങിയാല്‍ എത്ര സഖാക്കള്‍ കേരളത്തില്‍ ബാക്കിയുണ്ടാവും? കാസര്‍കോട്ടെ ലീഗ്‌ പ്രകടനത്തിനിടയില്‍ അക്രമാസക്തമായ ഒരു രംഗവും ഒരു ചാനലിലും കണ്ടിരുന്നില്ല. പിന്നെ പൊലീസിനെ പ്രകോപിതരാക്കിയതെന്താണ്‌?
കുഞ്ഞഹമ്മദ്‌
പട്ടാമ്പി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls