വിരമിച്ചവരുടെ ശമ്പളപരിഷ്കരണം

രണ്ടായിരത്തിരണ്ട്‌ മാര്‍ച്ച്‌ ഒന്നിനും രണ്ടായിരത്തിനാല്‌ ജൂണ്‍ 30നുമിടയില്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടാവുകയും ഈ കാലയളവില്‍ വിരമിക്കുകയും ചെയ്തവര്‍ക്ക്‌ എട്ടാം ശമ്പളപരിഷ്കരണാനുകൂല്യങ്ങള്‍ ഇതുവരെയും നല്‍കിയിട്ടില്ല.

അഞ്ചുവര്‍ത്തേക്കുണ്ടായ പരിഷ്കരണ കീഴ്‌ വഴക്കം ഇല്ലാതാക്കിയതാണ്‌ ഇങ്ങനെ സംഭവിക്കാന്‍ കാരണം. അഞ്ചരലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടമുണ്ടായതിനാല്‍ തത്വത്തില്‍ മൂന്നുവര്‍ഷത്തെ നഷ്ടം ഗൗരവമാക്കിയില്ല. പ്രസ്തുത പെന്‍ഷന്‍കാര്‍ക്ക്‌ ശമ്പളപരിശ്കരണം അനുവദിക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ വേണ്ടിവരുന്നതിന്റെ പത്തിരട്ടി സാമ്പത്തിക ബാധ്യതയുണ്ടെന്ന്‌ വരുത്തിത്തീര്‍ക്കുന്നത്‌ കാണുന്നത്‌ സങ്കടകരമാണ്‌. 2002 മാര്‍ച്ചിനും 2004 ജൂണിനുമിടയില്‍ വിരമിച്ചവര്‍ക്ക്‌ ശമ്പളപരിഷ്കരണാനുകൂല്യങ്ങള്‍ നല്‍കണമെന്ന്‌ പത്രങ്ങളില്‍ മുഖപ്രസംഗം വന്നിരുന്നു. ഇത്‌ നേടിയെടുക്കാന്‍ രൂപീകൃതമായ റിട്ട. ടീച്ചേഴ്സ്‌ ആന്‍ഡ്‌ എംപ്ലോയീസ്‌ യൂണിയന്‍ തിരുവോണദിനത്തില്‍ പോലും സെക്രട്ടേറിയറ്റിനുസമീപം ഉപവസിച്ചു.

 

ഗാന്ധിയന്‍ മാര്‍ഗങ്ങളിലൂടെയുള്ള സമരങ്ങള്‍ പൊതുയോഗങ്ങള്‍ വഴി സര്‍ക്കാരിനെ ഉണര്‍ത്തിക്കൊണ്ടിരുന്നുവെങ്കിലും അനങ്ങാപ്പാറനയമാണ്‌ കാണിച്ചത്‌. ക്ഷാമബത്തയുടെ കണക്കുപറഞ്ഞ്‌ പരിഗണിക്കാതിരിക്കുന്നതും ശരിയല്ല. വിരമിക്കുമ്പോഴുള്ള ഡി.എ ലയിപ്പിച്ചാല്‍ മതി. ആന്ധ്രയില്‍ ശമ്പളപരിഷ്കരണ കമ്മീഷന്‍ പത്തുശതമാനം വര്‍ധനവ്‌ നിര്‍ദ്ദേശിച്ചുവെങ്കിലും മുഖ്യമന്ത്രി ഇടപെട്ട്‌ 16 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. കേരളത്തില്‍ തന്നെ എട്ടാം ശമ്പളപരിഷ്കരണത്തിനുശേഷം ശിപായി മുതല്‍ എല്‍.ഡി ക്ലര്‍ക്ക്‌ വരെയുള്ളവര്‍ക്ക്‌ സ്കെയിലുകള്‍ പുതുക്കി. 2002 മുതല്‍ പ്രാബല്യം അനുവദിക്കുകയാണെങ്കില്‍ നയമാറ്റം സംഭവിക്കുമായിരുന്നു.


ഇങ്ങനെ തഴയപ്പെട്ട 35000ത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്ക്‌ മാനുഷികപരിഗണന എന്ന നിലയില്‍ എട്ടാം ശമ്പളപരിഷ്കരണാനുകൂല്യങ്ങള്‍ ലഭിക്കാനാവശ്യമായ നടപടി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നു. കുടിശിക ഫിക്സഡ്‌ ഡെപ്പോസിറ്റാക്കി ഗഡുക്കളാക്കി നല്‍കിയാല്‍ സര്‍ക്കാരിന്‌ സാമ്പത്തികവിഷമം കുറഞ്ഞുകിട്ടുകയും ചെയ്യും.
എം.എ അഹമ്മദ്‌,
തൃക്കരിപ്പൂര്‍

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls