| അപക്വ രാഷ്ട്രീയ സമീപനങ്ങള്‍ സി പി എം അപചയത്തിന് കാരണം: ചെന്നിത്തല |
|
പ്രശസ്ത ഗ്രന്ഥകാരനും വീക്ഷണം ന്യൂസ് എഡിറ്ററുമായ ഇ.വി. ശ്രീധരന്റെ 'കേരള കമ്മ്യൂണിസത്തിലെ പ്രശ്നങ്ങള്‍' എന്ന കൃതിയുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ലോക ചരിത്രത്തില്‍ മാനവികതയുടെ പ്രത്യേയശാസ്ത്രമായി നിലനിന്നിരുന്ന കമ്മ്യൂണിസം ഇതിന് വിരുദ്ധമായി നീങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. ലോകത്തു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുണ്ടായ അപചയം ഇന്ത്യലുമുണ്ടായിരിക്കുന്നു. ഇന്ത്യയില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ക്ക് ദീര്‍ഘവീക്ഷണവും പ്രായോഗിക നയങ്ങളും ഇല്ലാതായിരിക്കുന്നു. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മന്‍മോഹന്‍ സിംങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ചത്. ഇത്തരം അബദ്ധമായ തീരുമാനങ്ങള്‍ മുന്‍കാലങ്ങളിലും മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ട്.
1942ല്‍ ക്യുറ്റിന്ത്യാ സമരത്തെ തള്ളിപ്പറഞ്ഞതും 1962ലെ ചൈനീസ് അതിക്രമത്തെ ന്യായീകരിച്ചതും ഇതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നു പറയുന്ന സി.പി.എമ്മിന് ഇപ്പോള്‍ കോടീശ്വരന്‍മാരാണ് സഹയാത്രികര്‍. ഇന്ത്യന്‍ ദേശീയതയെ തകിടം മറിക്കുന്ന ചെയ്തികളില്‍ നിന്ന് പിന്‍മാറി ജനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.
പെരുമ്പടവം ശ്രീധരന്‍ ബി.ഡി. ദത്തന്‍, കെ. ശങ്കരനാരായണ പിള്ള, സി.പി. ജോണ്‍, ബാബു പാക്കനാര്‍, സി.വി. പ്രേംകുമാര്‍, പി.ആര്‍. സുശീലന്‍ എന്നിവര്‍ പ്രസംഗിച്ചു. എഴുത്തുകാരന്‍ ഏതു ചേരിയില്‍ എന്ന സംവാദത്തില്‍ ബി. മുരളി പ്രബന്ധം അവതരിപ്പിച്ചു. എസ്. സരോജം, ശ്രീകുമാര്‍ പ്രാവച്ചമ്പലം, ഗിരിജ ചന്ദ്രന്‍, തലയില്‍ മനോഹരന്‍ നായര്‍, ശ്രീജിത്ത് ഇരുമ്പില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: അപക്വമായ രാഷ്ട്രീയ സമീപനങ്ങളും നയങ്ങളുമാണ് സി.പി.എമ്മിന്റെ അപചയത്തിന് കാരണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.
-°C 