| നിസാന്റെ ടിയാന എക്സ്ട്രെയില്‍ മോഡലുകള്‍ വിപണിയില്‍ |
|
ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലുപരിയായി ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്തുന്നതിലാണ് നിസാന്‍ ശ്രദ്ധയൂന്നുന്നത്. കൊച്ചിയില്‍ വിപണന കേന്ദ്രം തുറന്നതോടെ രാജ്യത്തെ 38 ശതമാനം ഭൂഭാഗത്തിലും വാണിജ്യപരമായി എത്തിപ്പെടാന്‍ നിസാന് കഴിയും. നിലവില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലാണ് നിസാന്‍ ഡീലര്‍ഷിപ്പുള്ളത്. ബ്രാന്‍ഡ് എന്ന നിലയില്‍ നിസാന്‍ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റിംഗ്, സെയില്‍സ്, വിപണനാനന്തര സേവനം, ഡീലര്‍ഷിപ്പ് വികസനം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോവര്‍ ഓട്ടോ മോട്ടീവ് ഇന്ത്യയുമായി ചേര്‍ന്ന് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കനുസൃതമായ വിപണന ശൃംഖല സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയിലാണ് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.
മരടില്‍ നെട്ടൂര്‍ ഐ.എന്‍.ടി.യു.സി ജംഗ്ഷനിലാണ് ഡീലര്‍ഷിപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സാബു ജോണിയാണ് ഇ.വി.എം ഓട്ടോമൊബെയില്‍സിന് നേതൃത്വം നല്‍കുന്നത്. 1941 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ളതാണ് ഈ വിപണന കേന്ദ്രം. വേഗത്തിലും മികവുറ്റതുമായ സേവനം ഉപഭോക്താക്കള്‍ക്ക് ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇവിടെയുണ്ട്. നിസാന്‍ മോട്ടോര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യന്‍ നിരത്തുകള്‍ക്ക് സമ്മാനിച്ചിരിക്കുന്നത് നിസാന്‍ ടിയാന, നിസാന്‍, എക്സ്ട്രെയില്‍ എന്നീ വാഹനങ്ങളാണ്. ഈ വര്‍ഷം അവസാനത്തോടെ 300 യൂണിറ്റുകള്‍ വിറ്റഴിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ജി.എം സിംഗ്, ടോക്യാമ, സാബു ജോണി തുടങ്ങിയവര്‍ സംബന്ധിച്ചു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: ഇന്ത്യയിലെമ്പാടും വിപണന സൗകര്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിസാന്‍ മോട്ടോര്‍ കൊച്ചിയിലും വിപണനകേന്ദ്രം തുറന്നു. ഇ.വി.എം ഓട്ടോമൊബെയില്‍സ് ഇന്ത്യയാണ് കൊച്ചിയിലെ ഡീലര്‍. രാജ്യത്തെ പത്താമത്തെ നിസാന്‍ ഡീലര്‍ഷിപ്പാണിത്. 
-°C 