| കേരളത്തിന്റെ വ്യവസായ വികസനത്തിന് ആസ്ത്രേലിയന്‍ വൈദഗ്ധ്യ വാഗ്ദാനം |
|
ഈ മേഖലകളില്‍ ആസ്ത്രേലിയന്‍ കമ്പനികള്‍ കൈവരിച്ച നേട്ടം കേരളത്തിനും ആവര്‍ത്തിക്കാവുന്നതേയുളളുവെന്ന് കൊച്ചിയില്‍ ചെംബര്‍ ഓഫ് കോമേഴ്സിന്റെ സഹകരണത്തോടെ അസ്ത്രേലിയന്‍ ട്രെയ്ഡ് കമ്മീഷന്‍ ഇവിടെ നടത്തിയ 'ആസ്ത്രേലിയയുമായുളള ബിസിനസ് സഹകരണം' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ദക്ഷിണേന്ത്യയിലെ ആസിത്രേലിയന്‍ കോണ്‍സല്‍ ജനറലും ട്രെയ്ഡ് കമ്മീഷണറുമായ അമിനുര്‍ റഹ്മാന്‍ പറഞ്ഞു.
സംസ്ഥാനത്തെ വ്യവസായങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആസ്ത്രേലിയന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിന് പുറമെ സംയുക്ത സംരംഭങ്ങളെയും ട്രെയ്ഡ് കമ്മീഷന്‍ പ്രോത്സാഹിപ്പിക്കുന്നതാണ്. ആസ്ത്രേലിയയില്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്ന ഇവിടത്തെ ബിസിനസ്സുകാര്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്യും.കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പുറമെ വളര്‍ച്ച പ്രാപിച്ചു വരുന്ന മേഖലകള്‍ക്കും പുതു ജീവന്‍ നല്‍കാന്‍ കെല്‍പുളള വൈദഗ്ധ്യം ആസ്ത്രേലിയയുടെ കൈവശമുണ്ടെന്ന് അമിനുര്‍ റഹ്മാന്‍ പറഞ്ഞു. ഭക്ഷ്യ - പാനീയ വ്യവസായ രംഗത്ത് ആഗോളതലത്തില്‍ മുന്‍പന്തിയിലാണ് ആസ്ത്രേലിയ. ആരോഗ്യ മേഖലയിലെ പരിശീലനം, അക്രഡിറ്റേഷന്‍ എന്നീ തുറകളില്‍ ആസ്ത്രേലിയന്‍ സഹകരണം സംസ്ഥാനത്തിന് ഗുണം ചെയ്യും.
ഇപ്പോള്‍ തന്നെ മുന്‍പന്തിയിലേക്ക് കുതിക്കുന്ന കേരളത്തിലെ ടൂറിസം വ്യവസായത്തെ ആഗോളതലത്തില്‍ കൂടുതല്‍ പ്രശസ്തമാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വിനോദ സഞ്ചാര സംസ്കാരം വളര്‍ത്തുന്നതിനും ആസ്ത്രേലിയയ്ക്ക് കഴിയും. കേരളത്തിനും ആസ്ത്രലിയയ്ക്കും ഗുണകരമാകുന്ന വിധം വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് സഹായകമായ നിലപാട് സ്വീകരിക്കാന്‍ കൊച്ചിന്‍ ചെംബര്‍ തയ്യാറാണെന്ന് ചെംബര്‍ പ്രസിഡന്റ് ആനന്ദ് മോനോന്‍ പറഞ്ഞു. ഇന്ത്യയിലെ ചില നിര്‍മാണ പദ്ധതികളുമായി ബന്ധപ്പെട്ട് ചെലവ് ചുരുക്കല്‍ വിദഗ്ധോപദേശം നല്‍കിവരുന്ന പാഡ്ഘാംസ്, കേരളത്തിലെ ആര്‍ക്കൈറ്റ്ക്റ്റുകളും ബില്‍ഡര്‍മാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്ന റോബര്‍്ട്ട് ഡേ ആര്‍ക്കൈറ്റ്കറ്റ്്സ്, വൈന്‍ നിര്‍മാതാക്കളായ ആസ്ത്രേലിയന്‍ വിന്റേജ് ലിമിറ്റഡ് എന്നി കമ്പനികള്‍ സെമിനാറില്‍ സംബന്ധിച്ച് തങ്ങളുടെ സേവന മേഖലകളെ കുറിച്ച് വിശദീകരിച്ചു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനം, നിര്‍മാണം, വിനോദ സഞ്ചാരം, ഹോട്ടല്‍, ആരോഗ്യ പാലനം, ഗ്രീന്‍ ബില്‍ഡിങ്, വിനോദം, റീട്ടെയില്‍, വിദ്യാഭ്യാസം, ഫിനാന്‍ഷ്യല്‍ സര്‍വീസ് തുടങ്ങിയ മേഖലകളെ ഉത്തേജിപ്പിക്കുന്നതിന് സഹായകമായ വൈദഗ്ധ്യം ആസ്ത്രേലിയ വാഗ്ദാനം ചെയ്യുന്നു. 
-°C 