|
മലയാള സിനിമ രാഷ്ട്രീയ വിശകലനത്തിലേക്ക് മാറണം |
|
തിരുവനന്തപുരം: മലയാള സിനിമ രാഷ്ട്രീയ ഗൃഹാതുരത്വത്തില്‍ നിന്ന് രാഷ്ട്രീയ വിശകലനത്തിലേക്ക് വഴിമാറേണ്ട സമയം അതിക്രമിച്ചുവെന്ന് ഇസ്രയേല്‍ കള്‍ച്ചറല്‍ ബോയ്ക്കോട്ട് സൊസൈറ്റി അംഗം ടോം ഹിക്കിന്‍സ് അഭിപ്രായപ്പെട്ടു. ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലസ്തീന്‍ പ്രശ്നത്തില്‍ ലോകശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് അദ്ദേഹം പാലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള സാംസ്കാരികമന്ത്രി എം എ ബേബിയുടെ കത്ത് അദ്ദേഹം വേദിയില്‍ വായിച്ചു. സത്യത്തെ അന്വേഷിക്കലാണ് തന്റെ സിനിമയെന്ന് ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിതനായകെ പറഞ്ഞു. സമകാലിക ശ്രീലങ്കന്‍ സമൂഹത്തിന്റെ അവസ്ഥകളാണ് താന്‍ സിനിമകളില്‍ പ്രതിപാദിക്കുന്നത്. ഇത്തരം സിനിമകള്‍ എടുക്കുന്നത് കൊണ്ട് തന്റെ രണ്ട് സിനിമകള്‍ നിരോധിച്ചതായി അദ്ദേഹം പറഞ്ഞു.സംസ്കാരത്തിനും പ്രതിരോധത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടാവണം രാജ്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് സയ്ദ് അക്തര്‍ മിര്‍സ അഭിപ്രായപ്പെട്ടു. സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാത്ത സിനിമകള്‍ അംഗീകരിക്കുന്നതില്‍ അവര്‍ ഖേദവും പ്രകടിപ്പിച്ചു.മികച്ച ചലച്ചിത്ര നിരൂപണ ഗ്രന്ഥത്തിന് ദേശീയ പുരസ്കാരം നേടിയ വി കെ ജോസഫിനെ ചടങ്ങില്‍ ആദരിച്ചു. കേരളത്തില്‍ ഏറ്റവും നല്ല ഫിലിം സൊസൈറ്റിക്കുള്ള അവാര്‍ഡ് തൃശൂര്‍ ജനസംസ്കാര ഏറ്റുവാങ്ങി. ചടങ്ങില്‍ എം ജി രാധാകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. |