| ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീലവീഴും; അവാര്‍ഡ്ദാനം നിശാഗന്ധിയില്‍ |
|
'റീവിസൈറ്റ്ഡ്', 'ലുമുംബ - ഡെത്ത് ഓഫ് എ പ്രോഫറ്റ്', 'കൊല്‍ക്കത്ത - മൈ ലൗവ്', 'നൂസിജന്‍ ഹൗസ്', 'ദി അതര്‍ ബാങ്ക്', 'കാറ്റലിന്‍ വാര്‍ഗ', 'ടാംഗോ സിംഗര്‍', 'ട്വന്റി' , 'ഡിവൈന്‍', 'മാന്‍ ബൈ ദ ഷോര്‍' എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടക്കുക. വൈകുന്നേരം ആറിന് നിശാഗന്ധിയില്‍ സമാപനവും അവാര്‍ഡ് ദാനവും നടക്കും. മുതിര്‍ന്നവരും ബുദ്ധിപരമായി ഉയര്‍ന്നവരും മാത്രം ആസ്വദിച്ചിരുന്ന മേളയ്ക്ക് ഇക്കുറി മാറ്റം വന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. യുവാക്കള്‍ യാതൊരു മുന്‍വിധിയുമില്ലാതെ സിനിമകള്‍ കാണുകയും അവ ആസ്വദിക്കുകയും ചെയ്യുന്നത് ആശ്വാസകരമായ വസ്തുതയാണെന്നു സിനിമാ നിരക്ഷകര്‍ വിലയിരുത്തുന്നു.
വഴിവിട്ട ചര്‍ച്ചകളോ സംവാദങ്ങളോ ഇല്ല. തങ്ങള്‍ കണ്ടത് സിനിമയിലോ മറ്റ് ആവിഷ്ക്കരണങ്ങളിലോ കൊണ്ടുവരുവാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. മാറുന്ന തലമുറയുടെ പ്രായോഗികമായ മാറ്റത്തെ അടയാളപ്പെടുത്തുന്നതായിരുന്നു മേളയുടെ പ്രത്യേകത. നാല്‍പ്പത് സിനിമകള്‍ പ്രദര്‍ശിപ്പിച്ചതില്‍ ഭൂരിഭാഗവും പുനഃപ്രദര്‍ശനങ്ങളായിരുന്നു. ന്യുവേവില്‍ ആവര്‍ത്തിച്ചു കാണിച്ച ത്രുഫയുടെ ജൂള്‍സ് ആന്റ് ജിം ഗൗരവ പൂര്‍വ്വം സിനിമയെ കാണുന്നവരെ ഒരിക്കല്‍ കൂടി സന്തോഷിപ്പിച്ചു. കാഴ്ചക്ക് വിരുന്നേകി. എറിക് റോമറിന്റെയും ലൂയീസ് മാളിന്റെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. റെട്രോസ്പെക്ടീവില്‍ ആര്‍തൂര്‍ റിപ്സ്റ്റെയിന്റെ ക്വീന്‍ ഓഫ് ദി നൈറ്റ് ആസ്വാദകരെ കീഴടക്കി.
മെക്സിക്കന്‍ നാടോടി ഗായികയുടെ കഥ പറഞ്ഞ ഈ ചിത്രം മൂല്യബോധത്തെ ചോദ്യം ചെയ്തു.ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സയിദ് മിര്‍സയുടെ ജസ്റ്റ് ഓണ്‍ ഹാന്‍സ് ആസ്വാദക ശ്രദ്ധനേടി. ദീര്‍ഘമായ ഒരിടവേളയ്ക്കുശേഷം ഈ ചിത്രത്തിലൂടെ സയിദ് മിര്‍സ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ആഗ്നസ് വര്‍ദ്ദയുടെ ക്ലിയോ ഫ്രം 5 ടു 7, അബ്ബാസ് കിരോസ്താമിയുടെ ഷിറിന്‍, റൗള്‍ പെക്കിന്റെ മാന്‍ ബൈ ദ ഷോര്‍, ഹംബര്‍ട്ടോ സൊളാസിന്റെ ലൂസിയ, സേതുമാധവന്റെ കടല്‍പ്പാലം, എം പി സുകുമാരന്‍ നായരുടെ രാമാനം, ശ്യാമപ്രസാദിന്റെ ഋതു, എന്നിവയും പ്രേക്ഷകരുടെ കൈയ്യടിനേടിയ ചിത്രങ്ങളാണ്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: സിനിമാ ആസ്വാദകരുടെ ആഘോഷമായി മാറിയ കേരളത്തിന്റെ ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. അവസാന ദിവസമായ ഇന്ന് 'ദ മൊമെന്റ് ഓഫ് ട്രൂത്ത്', 'ദ ഫിഷ് ചെയില്‍ഡ്', 'നിംഫ്', 'അഗ്രേറിയന്‍ ഉട്ടോപിയ', 'അരയന്നങ്ങളുടെ വീട്',
-°C 