ജഗദീഷിന്റെ കന്നി സംരംഭം മമ്മൂട്ടിയോടൊത്ത്‌

Imageമലയാളത്തിന്റെ സ്വന്തം ചിരിക്കുടുക്ക ജഗദീഷ്‌ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകന്‍. കിടിലന്‍ കോമടിയും ആക്ഷനും കൂട്ടിക്കുഴച്ചാണ്‌ ജഗദീഷ്‌ മമ്മൂട്ടിച്ചിത്രം അണിയിച്ചൊരുക്കുന്നത്‌.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ജഗദീഷാണ്‌. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ 2010 മാര്‍ച്ചില്‍ ആരംഭിയ്ക്കും. അജയചന്ദ്രന്‍ നായരാണ്‌ ചിത്രം നിര്‍മ്മിയ്ക്കുന്നത്‌. ആദ്യ കാലങ്ങളില്‍ ഏതാനും ചിത്രങ്ങളില്‍ തിരക്കഥ തയ്യാറാക്കിയ പരിചയം ജഗദീഷിനുണ്ട്‌. ആ ചിത്രങ്ങളെല്ലാം തന്നെ ഹിറ്റുകളായിരുന്നു. ന്യൂസ്‌, അധിപന്‍, മിണ്ടാപൂച്ചയ്ക്ക്‌ കല്യാണം, ഗാനമേള എന്നീ ചിത്രങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ജഗദീഷ്‌ തിരക്കഥയെഴുതിയത്‌. കൂടാതെ മുത്താരം കുന്ന്‌ പി.ഒ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, നന്ദി വീണ്ടും വരിക എന്നീ ചിത്രങ്ങള്‍ക്ക്‌ കഥ തയ്യാറാക്കിയതും മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിന്‌ സംഭാഷണം തയ്യാറാക്കിയതും ജഗദീഷാണ്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls