എയര്‍ ഏഷ്യ വിമാനസര്‍വീസിന്‌ കേരളത്തില്‍ മികച്ച പ്രതികരണം

Imageകൊച്ചി: ചെലവു കുറഞ്ഞ വിമാനയാത്ര ലഭ്യമാക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഏഷ്യ കൊച്ചിയില്‍ നിന്നും ക്വാലാലംപൂരിലേയ്ക്ക്‌ ആരംഭിച്ചു. പുതിയ വിമാന സര്‍വീസിന്റെ വിജയാഘോഷം കൊച്ചിയില്‍ നടന്നു.

ചെന്നൈയിലും മലേഷ്യന്‍ കൗണ്‍സില്‍ ജനറല്‍ അന്‍വര്‍ കസ്മന്റേയും, എയര്‍ ഏഷ്യ കൊമേഴ്സ്യല്‍ റീജിയണല്‍ ഹെഡ്‌ കാത്ലീന്‍ ടാനിന്റേയും സാന്നിദ്ധ്യത്തിലാണ്‌ യാത്രക്കാരില്‍ നിന്നും വന്‍വരവേല്‍പ്പ്‌ ലഭിച്ച പുതിയ സര്‍വീസിന്റെ വിജയം ആഘോഷിക്കപ്പെട്ടത്‌. കൊല്‍ക്കത്തയ്ക്കു തിരുവനന്തപുരത്തിനുമൊപ്പം എയര്‍ഏഷ്യ അടുത്തകാലത്തായി പുതിയ സര്‍വീസ്‌ ആരംഭിച്ച നഗരമാണ്‌ കൊച്ചി. ദക്ഷിണേന്ത്യയില്‍ നിന്നും ക്വാലാലംപൂരിലേയ്ക്കുള്ള യാത്രയ്ക്ക്‌ വളരെ വിശാലമായ സാദ്ധ്യതയാണ്‌ ഇതോടെ യാത്രക്കാര്‍ക്ക്‌ തുറന്നു കിട്ടിയിരിക്കുന്നതെന്ന്‌ കാത്ലീന്‍ ടാന്‍ ചൂണ്ടിക്കാട്ടി.


മറ്റൊരു എയര്‍ലൈന്‍ കമ്പനിയും നിലവില്‍ കൊച്ചിയില്‍ നിന്നും ക്വാലാലംപൂരിലേയ്ക്ക്‌ നേരിട്ടുള്ള സര്‍വീസ്‌ നടത്തുന്നില്ല. കഴിഞ്ഞ ഒക്ടോബര്‍ പതിനഞ്ചിനാണ്‌ കൊല്‍ക്കത്ത, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും എയര്‍ ഏഷ്യ ക്വാലാലംപൂരിലേയ്ക്ക്‌ സര്‍വീസ്‌ ആരംഭിച്ചത്‌. അനായാസം ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നതിന്‌ കമ്പനിയുടെ വെബ്‌ സൈറ്റായ ംംം.മശൃമശെമ.രീാ‍ ല്‍ സൗകര്യമുണ്ട്‌. www.airasia.com എന്ന വിലാസത്തില്‍ മൊബെയില്‍ ഹാന്റ്‌ സെറ്റുകള്‍ ഉപയോഗിച്ചും ഇത്‌ സാധ്യമാകും. ഉച്ചയ്ക്ക്‌ ശേഷം 2.50 ന്‌ ക്വാലാലംപൂരില്‍ നിന്നും എ.കെ 203 വിമാനം 4.30 നാണ്‌ കൊച്ചിയിലെത്തുക. എ.കെ 204 വിമാനം വൈകിട്ട്‌ അഞ്ചുമണിക്ക്‌ കൊച്ചിയില്‍ നിന്നും യാത്ര തിരിച്ച്‌ 11.50 ന്‌ ക്വാലാലംപൂരിലെത്തും.


20-ലേറെ രാജ്യങ്ങളിലെ 70-ലേറെ കേന്ദ്രങ്ങളിലേയ്ക്ക്‌ 130 റൂട്ടുകളില്‍ സര്‍വീസ്‌ നടത്തുന്ന കമ്പനിയാണ്‌ എയര്‍ ഏഷ്യ. രണ്ട്‌ വിമാനങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച കമ്പനിക്ക്‌ ഇപ്പോള്‍ 85 വിമാനങ്ങളുണ്ട്‌.
2009 ല്‍ ലോകത്തിലെ ഏറ്റവും മികച്ച ലോകോസ്റ്റ്‌ എയര്‍ലൈന്‍ കമ്പനിക്കുള്ള അവാര്‍ഡും എയര്‍ ഏഷ്യയ്ക്ക്‌ ലഭിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls