റെട്രോയില്‍ 6 ചിത്രങ്ങള്‍

Imageതിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിവസമായ ഇന്ന്‌ മത്സരവിഭാഗത്തില്‍ നിന്ന്‌ മൂന്നും റെട്രോസ്പെക്ടീവ്‌ വിഭാഗത്തില്‍ നിന്ന്‌ ആറും ചിത്രങ്ങളുടേയും ആദ്യ പ്രദര്‍ശനം ഉണ്ടാകും. ഇതിനു പുറമെ മത്സരവിഭാഗത്തിലെ അഞ്ചു ചിത്രങ്ങളും പുനഃപ്രദര്‍ശനവും ഉണ്ടാകും.

 ബീട്രിസ്‌ ഫ്ലോറസ്‌ സില്‍വ സംവിധാനം ചെയ്ത 'മസാഞ്ചലിസ്‌' എന്ന സ്പാനിഷ്‌ ചിത്രം കൈരളിയില്‍ 11 നും ഗബ്രിയേല്‍ ഡേവിഡിന്റെ സഹോദരതുല്യരായ രണ്ട്‌ സുഹൃത്തുക്കളുടെ കഥ പറയുന്ന 'എ ഫ്ലവര്‍ ഇന്‍ ദി ആഷസ്‌' കൈരളിയില്‍ 2.30നും മധു കൈതപ്രത്തിന്റെ വര്‍ത്തമാനകാലത്തിന്റെ കപടതകളെ ചിത്രീകരിക്കുന്ന 'മധ്യവേനല്‍' കൈരളിയില്‍ 6.15നും പ്രദര്‍ശിപ്പിക്കും. ഇതിനു പുറമെ മത്സരവിഭാഗത്തിലെ നോസിര്‍ സിയാഡോറിന്റെ 'ട്രൂ നൂണ്‍', അമിത്‌ റായിയുടെ 'റോഡ്‌ ടു കോണ്‍ഫ്ലുവന്‍സ്‌', പ്രിയനന്ദനന്റെ 'സൂഫി പറഞ്ഞ കഥ', രവി എല്‍ ഭര്‍വാനിയും റയ്യാ മക്കരീമും ചേര്‍ന്ന്‌ സംവിധാനം ചെയ്ത 'ഫിഷിംഗ്‌ ഫ്ലാറ്റ്ഫോം' എന്നീ ചിത്രങ്ങളുടെ പുനഃപ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്‌.

 

റെട്രോസ്പെക്ടീവ്‌ വിഭാഗത്തില്‍ ഫ്രാന്‍സിസ്കോ റോസിയുടെ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ പാം അവാര്‍ഡിന്‌ നിര്‍ദ്ദേശിക്കപ്പെട്ട 'ദ്‌ മൊമെന്റ്‌ ഓഫ്‌ ട്രൂത്ത്‌' രമ്യയില്‍ 12 ന്‌ 'ദ്‌ വീവേഴ്സ്‌' രാത്രി 9.15നും മൃണാള്‍ സെന്നിന്റെ 'കൊല്‍ക്കത്ത 71' ശ്രീയില്‍ 11.15നും, റൗള്‍ പെക്കിന്റെ 'മലേഖ്‌ ട്രോപിക്കല്‍' കലാഭവനില്‍ 11.30നും പെനെക്‌ രത്നാറുവാംഗിന്റെ 'ട്രാന്‍സിസ്റ്റര്‍ ലവ്‌ സ്റ്റോറി' കൃപയില്‍ 11.30നും മികിയോ നറൂസയുടെ 'ഹര്‍ ലോംഗ്ലി ലൈന്‍' ശ്രീയില്‍ 6.30നും പ്രദര്‍ശിപ്പിക്കും. 12നും 13നുമായി പ്രദര്‍ശിപ്പിച്ച ആര്‍തൂര്‍ റിപ്സ്റ്റൈനിന്റെ 'എ പ്ലേയ്സ്‌ വിത്തൗട്ട്‌ ലിമിറ്റ്സ്‌', ജാക്വിസ്‌ താതിയുടെ 'മോന്‍സ്വിയര്‍ ഹൂലൊട്സ്‌ ഹോളിഡേ'എന്നിവയ്ക്ക്‌ പുനഃപ്രദര്‍ശനവും ഉണ്ടാകും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls