'ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സ്വാധീനത്തെക്കുറിച്ച്‌ ചിന്തിക്കണം'

Imageതിരുവനന്തപുരം: നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യ ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച്‌ ചിന്തിക്കേണ്ടതാണെന്ന്‌ സംവിധായകന്‍ ചേരന്‍.

 'ഡിജിറ്റല്‍ സാങ്കേതികവിദ്യ ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തിലെ പുതിയ ചുവടുവെയ്പ്പ്‌' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക മികവില്‍ പിറക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ തീയേറ്ററുകളുടെ നിലവാരത്തില്‍ മാറ്റം ഉണ്ടാകണം. എങ്കില്‍ മാത്രമേ യഥാര്‍ത്ഥത്തിലുള്ള ആസ്വാദനം നടക്കുകയുള്ളൂ. ഇതിനായി സിനിമാ സമൂഹം ശ്രമിക്കണമെന്ന്‌ ചേരന്‍ പറഞ്ഞു. സ്ഥലത്തെയും കാലത്തെയും യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌ അകറ്റുകയാണ്‌ ഡിജിറ്റല്‍ സാങ്കേതിക വിദ്യയെന്ന്‌ സെമിനാറിലെ ആമുഖ പ്രഭാഷണത്തില്‍ ചിത്രസംയോജകന്‍ അജിത്‌ കുമാര്‍ പറഞ്ഞു. പഴയസംവിധായകര്‍ എഡിറ്റര്‍മാര്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കിയിരുന്നു.

 

പുതിയ സംവിധായകര്‍ എഡിറ്റര്‍മാര്‍ക്ക്‌ ആവശ്യമായ സ്വാതന്ത്ര്യം നല്‍കുന്നില്ല. അതുകൊണ്ട്‌ തങ്ങള്‍ പരിമിതിയുള്ളവരായിത്തീരുകയാണെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. പുതിയ സാങ്കേതിക വിദ്യയോട്‌ മലയാള സിനിമ പുലര്‍ത്തുന്ന നിഷേധാത്മക നിലപാടിന്‌ മാറ്റം വരണമെന്ന്‌ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍ അഭിപ്രായപ്പെട്ടു. എച്ച്‌ ബി ഒ കോ-എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍ കമീലാ ഫോക്സ്‌ ഈ രംഗത്തെ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. പുതിയകാലത്തിന്റെ ആവിഷ്കാര വേദിയായി വെബുകള്‍ മാറുന്നതായും അവര്‍ പറഞ്ഞു. ചലച്ചിത്രമേള ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടര്‍ ബീനാപോള്‍ വേണുഗോപാല്‍, ചലച്ചിത്ര അക്കാദമി വൈസ്‌ ചെയര്‍മാന്‍ വി കെ ജോസഫ്‌, നടി പത്മപ്രിയ, ശ്രീകര്‍ പ്രസാദ്‌, രഞ്ജന്‍ എബ്രഹാം, പങ്കജ്‌ ഋഷികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls