'സൂപ്പര്‍സ്റ്റാറുകളുടെ സ്വാധീനം മലയാള സിനിമയ്ക്ക്‌ ഗുണകരം'

Imageതിരുവനന്തപുരം: എന്തൊക്കെ പറഞ്ഞാലും മലയാളസിനിമക്കു സൂപ്പര്‍ സ്റ്റാറുകളുടെ സാന്നിധ്യം ഗുണകരമാണെന്നു സംവിധായകന്‍ രഞ്ജിത്ത്‌.

എത്രകലാമൂല്യമുള്ള സിനിമ ആയാലും സിനിമക്കു ഫണ്ടു ചെയ്യാനും മാര്‍ക്കറ്റിങ്ങ്‌ ഏറ്റെടുക്കാനും ആരും തയ്യാറാകുന്നില്ല. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന തന്റെ ഏറ്റവും പുതിയ സിനിമക്കു ഫണ്ട്‌ ചെയ്യുന്നവരും ആദ്യം ചോദിച്ചത്‌ മമ്മൂട്ടിയൊ മോഹന്‍ലാലൊ ഉണ്ടോയെന്നാണെന്നും രജ്ഞിത്ത്‌ പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രജ്ഞിത്ത്‌.
എന്നാല്‍ പാലേരിമാണിക്യത്തില്‍ മമ്മൂട്ടി ഒരു സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയെന്ന നിലയിലല്ല മറിച്ച്‌ ഇന്ത്യയിലെ തന്നെ ഏറ്റവും അതുല്യപ്രതിഭയെന്ന നിലയിലാണ്‌ സിനിമയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

സാധാരണ സൂപ്പര്‍ സ്റ്റാറുകള്‍ ചെയ്യാന്‍ മടിക്കുന്ന നെഗേറ്റെവ്‌ ക്യാരക്ടറും മമ്മൂട്ടി തന്മയത്വത്തോടെ സിനിമയില്‍ ചെയ്തു. മമ്മൂട്ടി, സിദ്ധിഖ്‌, ശ്വേതാമേനോന്‍ എന്നിവരൊഴികെ മേറ്റ്ല്ലാവരും നാടക നടന്‍മാരും പുതുമുഖങ്ങളുമാണെന്ന പ്രത്യേകത പാലേരിമാണിക്യത്തിനുണ്ട്‌. സിനിമയില്‍ അവരോരോരുത്തരുടേയും സംഭാവന വളരെ വലുതായിരുന്നെന്നു പ്രേക്ഷകര്‍ വിലയിരുത്തുന്നതായും രജ്ഞിത്ത്‌ പറഞ്ഞു. പരസ്യം നല്‍കിയതു പ്രകാരം അപേക്ഷിച്ചത്‌ 600 പേരായിരുന്നു. അതില്‍ നിന്നും 60 പേരെ മുഖാമുഖത്തിനു വിളിക്കുകയും അതില്‍ നിന്നും 30 പേരെ സിനിമയിലേക്ക്‌ എടുക്കുകയുമാണ്‌ ചെയ്തത്‌. സിനിമയിലെ അഭിനേതാക്കളും രജ്ഞിത്തിനൊപ്പം മുഖാമുഖത്തിനു എത്തിയിരുന്നു. പ്രസ്ക്ലബ്‌ സെക്രട്ടറി ബിജു ചന്ദ്രശേഖര്‍ സ്വാഗതം പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls