| വില നിയന്ത്രിക്കാന്‍ ഒരു മന്ത്രി |
|
കേരളത്തില്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് തീവില എന്ന് മാധ്യമങ്ങള്‍ വെറുതെ എഴുതുകയാണെന്ന് ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ പറഞ്ഞതായി വായിച്ചു. വിലകൂടിയാല്‍ ആളുകള്‍ക്ക് നല്ല ഹോട്ടല്‍ ഭക്ഷണം കിട്ടുമല്ലോ എന്നാണ് മന്ത്രിയുടെ കണ്ടുപിടുത്തം. ഹോട്ടലുകളിലെവിടെയെങ്കിലും ബില്ലിന്റെ പേരില്‍ തര്‍ക്കമുണ്ടാകുന്നുണ്ടോ. അതുകൊണ്ട് ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമുണ്ടായാല്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച് വിലവര്‍ധനയെ അതിജീവിക്കാമെന്ന മന്ത്രിയുടെ കണ്ടുപിടുത്തം വിചിത്രം തന്നെ. മുന്‍പ് അരിവില വര്‍ധിച്ചപ്പോള്‍ പാലും ഇറച്ചിയും മുട്ടയും ഭക്ഷിച്ച് ജീവിക്കാമെന്നും ഉപദേശിച്ചുതന്ന നമ്മുടെ ഭക്ഷ്യമന്ത്രിയുടെ കണ്ടെത്തല്‍ ജനങ്ങള്‍ക്ക് ആശ്വാസം തന്നെ! വിലക്കയറ്റം തടയാനുള്ള ചെപ്പടിവിദ്യ കണ്ടെത്തുന്ന മന്ത്രി ഈ പദവി ഉപേക്ഷിച്ചുപോയാല്‍ ജനജീവിതം ദുസഹമാകും എന്ന കാര്യത്തില്‍ സംശയമില്ല!!.
|
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 