| വൃദ്ധയെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ |
|
ഇന്നലെ രാവിലെ ആറുമണിയോടെയാണ് നാടിനെ നടുക്കിയ മരണവാര്‍ത്ത പുറത്തുവന്നത്. എട്ടുമക്കളുള്ള കാര്‍ത്ത്യായനിയമ്മ ഇളയമകന്‍ രമണന്റെ കുടുംബവീട്ടിലാണ് താമസിച്ചിരുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഇവരെ കാണാതായതിനെതുടര്‍ന്ന് മരുമകള്‍ ശ്രീജ മകന്‍ അഭിരാജിനെ വിട്ട് അമ്മാവനായ നാണുപിള്ളയെ വിളിച്ചുവരുത്തി അന്വേഷണം നടത്തി. തിരച്ചിലിനൊടുവില്‍ ഇരുപത്തഞ്ച് മീറ്ററോളം ദൂരെയുള്ള കല്ലുവെട്ടാം കുഴിയിലാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്. കഴുത്തിന്റെ വലതുഭാഗത്ത് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ലൂങ്കിയുടുത്ത നിലയില്‍ കമിഴ്‌ന്നായിരുന്നു ജഡം കിടന്നിരുന്നത്. സമീപത്തുനിന്ന് മുപ്പതു സെന്റിമീറ്റര്‍ നീളമുള്ള കറിക്കത്തിയും കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്താകെ രക്തം കട്ടപിടിച്ചിട്ടുണ്ട്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊട്ടാരക്കര: മരുമകളോടൊപ്പം താമസിച്ചു വന്ന വൃദ്ധയെ കഴുത്തറുത്ത് മരിച്ച നിലയില്‍ വീടിനു സമീപത്തു നിന്നു കണ്ടെത്തി. എഴുകോണ്‍ ഇരുമ്പനങ്ങാട് ചിറ്റാകോട് ആലുവിള വീട്ടില്‍ കാര്‍ത്ത്യായനിയമ്മ (70)യാണ് മരിച്ചത്. 
-°C 