പഴശ്ശിരാജ; എംടിക്കും ഹരിഹരനുമെതിരെ വക്കീല്‍ നോട്ടീസ്‌

Imageകോഴിക്കോട്‌: പഴശ്ശിരാജ സിനിമയില്‍ വയനാട്ടിലെ എടച്ചന നായര്‍ തറവാടിനെ അപമാനിച്ചുവെന്ന്‌ കാണിച്ച്‌ തിരക്കഥാകൃത്ത്‌ എം ടി വാസുദേവന്‍നായര്‍, സംവിധായകന്‍ ഹരിഹരന്‍, നിര്‍മ്മാതാവ്‌ ഗോകുലം ഗോപാലന്‍ എന്നിവര്‍ക്ക്‌ വക്കീല്‍ നോട്ടീസ്‌.

കല്‍പ്പറ്റയിലെ അഡ്വ. വി പി എല്‍ദോ മുഖേനയാണ്‌ എടച്ചന നായര്‍കുടുംബാംഗങ്ങള്‍ വക്കീല്‍ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. പ്രമാണിയും ധനികനും ദേശവാഴിയുമായിരുന്ന എടച്ചന കുങ്കന്‍ നാരെ 'പഴശ്ശിരാജ' സിനിമയില്‍ ദരിദ്രവും അനാഥവുമായ ബാല്യത്തിന്റെ ഉടമയായി ഒരു സാങ്കല്‍പിക സൃഷ്ടിയായ ഗുരുക്കുളുടെ ഔദാര്യത്തില്‍ ശിക്ഷണം നേടിയവനായും ചിത്രീകരിച്ചെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ വക്കീല്‍ നോട്ടീസ്‌. എടച്ചന കുങ്കന്റെ ചെറിയ മരുമകളുടെ പ്രപൗത്രീ പുത്രനും തറവാട്ടിലെ ഇപ്പോഴത്തെ മൂപ്പില്‍ നായരുമായ ഇ കെ മാധവന്‍നായരാണ്‌ പരാതിക്കാരന്‍.
പഴശ്ശിയുടെ ഭാണ്ഡം ചുമടുകാരനായും ആശ്രിതനായും രാജാവ്‌ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആത്മഹത്യ ചെയ്ത ഭീരുവായും എടച്ചന കുങ്കനെ സിനിമയില്‍ ചിത്രീകരിച്ചിരിക്കുകയാണ്‌.

 

എടച്ചന കുടുംബാംഗങ്ങളെ അപമാനിക്കുന്നതും ചരിത്രത്തെ അവഹേളിക്കുന്നതുമായ ഈ നടപടിക്കെതിരെ നഷ്ടപരിഹാരം നല്‍കണമെന്നും എടച്ചന നായന്‍മാരുടെ സംഘടനയായ എടച്ചന നായര്‍ സമാജം ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ഇ കെ മാധവന്‍നായര്‍, എടച്ചന നായര്‍സമാജം പ്രസിഡണ്ട്‌ പ്രകാശ്‌ എടച്ചന, സെക്രട്ടറി ഇ പി മോഹന്‍ദാസ്‌, മുണ്ടക്കയം ഗോപി സംബന്ധിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls