റേഷന്‍ മണ്ണെണ്ണ മറിച്ചുവിറ്റ 104 പേര്‍ക്കെതിരെ കേസ്‌

Imageകൊച്ചി: റേഷന്‍ കടയിലൂടെ വിതരണം ചെയ്യേണ്ട മണ്ണെണ്ണ കരിഞ്ചന്തയില്‍ മറിച്ചുവിറ്റ കേസില്‍ 20 സിവില്‍ സപ്ലൈസ്‌ ഉദ്യോഗസ്ഥരടക്കം 104 പേര്‍ക്കെതിരെ വിജിലന്‍സ്‌ കേസെടുത്തു.

84 പേര്‍ റേഷന്‍ കടയുടമകളാണ്‌. കരിഞ്ചന്തയില്‍ മണ്ണെണ്ണ വിറ്റതിലൂടെ സര്‍ക്കാരിന്‌ 1.5 കോടി രൂപ നഷ്ടം വരുത്തിയെന്നാണ്‌ കേസ്‌. റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ അറിയാതെ മണ്ണെണ്ണ മറിച്ചുവില്‍ക്കുകയായിരുന്നു ഇവര്‍. 10.5 ലക്ഷം ലിറ്റര്‍ മണ്ണെണ്ണയാണ്‌ ഉദ്യോഗസ്ഥരും റേഷന്‍ കടക്കാരും അനധികൃതമായി കരിഞ്ചന്തയില്‍ വിറ്റ്‌ കൊള്ളലാഭം കൊയ്തത്‌. കഴിഞ്ഞ മൂന്ന്‌ മാസത്തിലേറെ വിജിലന്‍സ്‌ ഡി.വൈ.എസ്‌.പി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിപ്പ്‌ പുറത്തായത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls