കാറില്‍ ലോറി ഇടിച്ചു; അമ്മയും മകനും മരിച്ചു

Imageആലപ്പുഴ: ദേശീയപാതയില്‍ തോട്ടപ്പള്ളി സ്പില്‍വേയ്ക്കു സമീപം നിയന്ത്രണം തെറ്റിയ ചരക്കുലോറി എതിരെ വന്ന കാറിലിടിച്ച്‌ അമ്മയും മകനും മരിച്ചു. പിതാവ്‌ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക്‌ പരിക്കേറ്റു.

ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ വനിതാ ഹെല്‍ത്ത്‌ ഇന്‍സ്പെകടര്‍ ആലപ്പുഴ സിവില്‍ സ്റ്റേഷന്‍വാര്‍ഡില്‍ പത്മാലയത്തില്‍ വി ഷാജിയുടെ ഭാര്യ ശോഭനകുമാരി (48), മകന്‍ തിരുനെല്‍വേലി വി.എസ്‌.എന്‍ എഞ്ചീനീയറിംഗ്്‌ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ബാലമുരളികൃഷ്ണ (19) എന്നിവരാണ്‌ മരിച്ചത്‌. ശോഭനയുടെ ഭര്‍ത്താവ്‌ പാലക്കാട്‌ ഫയര്‍ഫോഴ്സ്‌ യൂണിറ്റിലെ എ. എസ.്‌ റ്റി. ഒ വി.ഷാജി (54), ഡ്രൈവര്‍ ആലപ്പുഴ ആലിശ്ശേരി വാര്‍ഡില്‍ സരിത മന്‍സില്‍ അബ്ദുല്‍റഹ്മാന്‍ (53), എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇതേസമയം തന്നെ ലോറി അപകടത്തില്‍പെട്ട്‌ മറ്റൊരു കാറിലുണ്ടായിരുന്ന അമ്പലപ്പുഴ കരൂര്‍ കോമന സ്വാതിയില്‍ ഗോപാലകൃഷ്ണപ്പണിക്കര്‍ (75), നാല്‍പ്പതില്‍ച്ചിറ ഷണ്മുഖന്‍ (35) എന്നിവര്‍ക്കും പരിക്കേറ്റു.


ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.40 ഓടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ ഷാജിയുടെ ജ്യേഷ്ഠന്‍ ഹരിദാസിന്റെ മകന്‍ ഹണിയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ കായംകുളത്തിനു പോകുകയായിരുന്നു ഷാജിയും കുടുംബവും. ഹരിദാസിന്റെ മകന്‍ ഹണിയുടേതായിരുന്നു അപകടത്തില്‍പെട്ട കാര്‍. സിമന്റുമായി തിരുനെല്‍വേലിയില്‍ നിന്നു തൃശൂരിലേക്കു പോകുകയായിരുന്ന ചരക്കുലോറി നിയന്ത്രണംവിട്ടു കാറിലേക്കു ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറുമായി 30 മീറ്ററോളം മുന്നോട്ടുനീങ്ങിയ ലോറി മറ്റൊരു മാരുതി ആള്‍ട്ടോ കാറിലിടിച്ചാണ്‌ നിന്നത്‌. ഇടിയെതുടര്‍ന്ന്‌ വാഗനര്‍കാര്‍ ലോറിയുടെ അടിയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന്‌ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ്‌ കഠിന പ്രയത്നം നടത്തിയെങ്കിലും ലോറിക്കടിയില്‍ കുടുങ്ങിയ കാര്‍ പുറത്തെടുക്കനായില്ല.

 

പിന്നീട്‌ ഒരുമണിക്കൂറിനു ശേഷം ഹരിപ്പാടു നിന്നും ക്രെയിന്‍ എത്തിച്ചാണ്‌ കാര്‍ ലോറിയിക്കടിയില്‍ നിന്നും പുറത്തെടുത്തത്‌. ഈ സമയമത്രയും അപകടത്തില്‍പ്പെട്ടവര്‍ കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.തുടര്‍ന്ന്‌ പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ശോഭനയും ബാലമുരളിയും മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന്‌ ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട്‌ ചരക്കുലോറി ഡ്രൈവര്‍ കരുവാറ്റ സ്വദേശി സുരേഷിനെ (39) അമ്പലപ്പുഴ പോലിസ്‌ കസ്റ്റഡിയിലെടുത്തു. ഹണിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ഒരു ദിവസത്തെ അവധിക്കുമാത്രമാണ്‌ ഇന്നലെ പുലര്‍ച്ച നാട്ടിലെത്തിയത്‌. അപകടവിവരം അറിഞ്ഞ്‌ ആലപ്പുഴയിലുണ്ടായിരുന്ന ആരോഗ്യമന്ത്രി പി കെ ശ്രീമതി, എ എ ഷുക്കൂര്‍ എം എല്‍ എ എന്നിവര്‍ ആശുപത്രിയിലെത്തി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls