ലില്ലിപ്പുട്ട്‌ കിഡ്സ്‌വെയറിന്‌ അവാര്‍ഡ്‌

Imageകൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച ചെറുകിട - ഇടത്തരം വ്യവസായ യുണിറ്റിന്‌ ഐസിെ‍എസിഐ ബാങ്കും സിഎന്‍ബിസി ടിവി - 18-ഉം ചേര്‍ന്ന്‌ ഏര്‍പ്പെടുത്തിയ വളരുന്ന ഇന്ത്യ അവാര്‍ഡ്‌ ലില്ലിപ്പുട്ട്‌ കിഡ്സ്‌വെയര്‍ ലിമിറ്റഡ്‌ കരസ്ഥമാക്കി.

രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍ വഹിക്കുന്ന നിര്‍ണായക പങ്കിനുളള അംഗീകാരമെന്ന നിലയ്ക്ക്‌ ഏര്‍പ്പെടുത്തിയിട്ടുളള വളരുന്ന ഇന്ത്യ അവാര്‍ഡ്‌ നേടിയ മറ്റ്‌ സാഥാപനങ്ങള്‍ റേറ്റ്‌ ഗെയിന്‍ ഐടി സൊല്യൂഷ്യന്‍സ്‌ ലിമിറ്റഡ്‌ ( ഈ വര്‍ഷത്തെ മികച്ച വാഗ്ദാനമായ ചെറുകിട യുണിറ്റ്‌) നന്ദന്‍ ബയോമെട്രിക്സ്‌ ലിമിറ്റഡ്‌ (പരിസ്ഥിതി സൗഹ്യദ യുണിറ്റ്‌) എച്ച്ജിഎസ്‌ ഇന്ത്യ ലിമിറ്റഡ്‌ (എഞ്ചിനീയറിങ്‌, ഓട്ടോമൊബെയില്‍ വിഭാഗം), കമര്‍ഹട്ടി കമ്പനി ലിമിറ്റഡ്‌ ( മൊത്തക്കച്ചവടം), റനെയ്സന്‍സ്‌ ജ്വല്ലറി ലിമിറ്റഡ്‌ (രത്ന - സ്വര്‍ണാഭരണ വ്യവസായം) സിപ്രാ ലാബ്സ്‌ ലിമിറ്റഡ്‌ (ഔഷധ - രാസവസ്തു വ്യവസായം), ഹമ്മിങ്‌ ബേഡ്‌ സ്യൂട്രസ്‌ ലിമിറ്റഡ്‌ ( ട്രാവല്‍ - ടൂറിസം), ക്വിക്‌ ഹീല്‍ ടെക്നോളജീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ( ഐടി അനുബന്ധവ്യവസായം), ഓം മെറ്റല്‍ ഇന്‍ഫ്രാ പ്രൊജക്റ്റ്സ്‌ ലിമിറ്റഡ്‌ ( പഞ്ചാത്തല സൗകര്യ വികസനം), വിവ ഇന്‍ഫോ മീഡിയ പ്രൈവറ്റ്‌ ലിമിറ്റഡ്‌ (ഇ- കോമേഴ്സ്‌) എന്നിവയാണ്‌. മുംബൈയില്‍ നടന്ന ചടങ്ങില്‍ അഭ്യന്തര മന്ത്രി പി. ചിദംബരവും വാണിജ്യ - വ്യവസായ വകുപ്പ്‌ സഹ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രമുഖ റേറ്റിങ്‌ ഏജന്‍സിയായ ക്രിസിലാണ്‌ അവര്‍ഡ്‌ ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനുളള നടപടികള്‍ക്ക്‌ രൂപം നല്‍കിയത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls