മൃണാള്‍ സെന്നിന്‌ പുരസ്ക്കാരം

Imageതിരുവനന്തപുരം: ലോകസിനിമക്കു നല്‍കിയ സമഗ്രസംഭാവനക്കു കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചു ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരത്തിനു പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ മൃണാള്‍ സെന്‍ അര്‍ഹനായി.

 മന്ത്രി എം എ ബേബിയാണ്‌ പുരസ്കാരം പ്രഖ്യാപിച്ചത്‌. സിനിമക്കു സൃഷ്ടിപരമായ സംഭാവനകള്‍ നല്‍കിയതിനാണ്‌ അവാര്‍ഡ്‌.നടന്‍ മധു, ടി കെ രാജീവ്കുമാര്‍, ഡോ.വി വേണു, കെ ആര്‍ മോഹനന്‍, വി കെ ജോസ്‌, ഡോ.കെ എസ്‌ ശ്രീകുമാര്‍, ബിനാപോള്‍ എന്നിവരടങ്ങിയ സമിതിയാണ്‌ പുരസ്കാരം നിര്‍ണയിച്ചത്‌. മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവും ഉപഹാരവുമാണ്‌ പുരസ്കാരം. മേളയുടെ ഉദ്ഘാടനവേദിയില്‍ പുരസ്കാരം മൃണാള്‍സെന്നിനു സമര്‍പ്പിക്കും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls