ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍; വില്‍പനയില്‍ വന്‍ വര്‍ദ്ധന

Imageതിരുവനന്തപുരം: ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ ആദ്യ വാരത്തില്‍ തന്നെ വ്യാപാര രംഗത്ത്‌ വന്‍ കുതിപ്പ്‌ രേഖപ്പെടുത്തി.
എറണാകുളം, കോഴിക്കോട്‌, തിരുവനന്തപുരം നഗരങ്ങളിലെ ബിസിനസ്‌ 25ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ്‌ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതു.

മുന്‍കൊല്ലങ്ങളെ അപേക്ഷിച്ച്‌ രജിസ്ട്രേഷനില്‍ ഉണ്ടായ പതിന്‍മടങ്ങ്‌ വര്‍ധനവ്‌ ഫെസ്റ്റിവലിന്റെ വിജയത്തെ സൂചിപ്പിക്കുന്നതായി ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ എന്‍ സതീഷ്‌ ചൂണ്ടിക്കാട്ടി. നവംബര്‍ 15ന്‌ തന്നെ വ്യാപാരസ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ അവസാനിച്ചിരുന്നുവെങ്കിലും ഡിസംബര്‍ ആദ്യവാരത്തിലും രജിസ്ട്രേഷനുവേണ്ടിയുള്ള തിരക്ക്‌ തുടരുകയാണ്‌. അഞ്ച്‌ ശതമാനം ലേറ്റ്‌ ഫീ ഇതിനായി ഈടാക്കുന്നുണ്ട്‌. സാധാരണ സര്‍ക്കാര്‍ സംരംഭങ്ങളുടെ ചുവപ്പു നാട സ്വഭാവം പ്രതീക്ഷിച്ച വ്യാപാരികള്‍ക്ക്‌ തുടര്‍ച്ചയായി ബന്ധപ്പെടുകയും സര്‍വ്വപരാതികളും പരിഹരിക്കുകയും ചെയ്യുന്ന ഫെസ്റ്റിവല്‍ രീതിനവ്യാനുഭവമാണ്‌. മികച്ച മാര്‍ക്കറ്റിംഗ്‌ രീതികള്‍ പ്രയോഗിക്കുന്നതിനും പരസ്യങ്ങള്‍ നല്‍കുന്നതിനുമൊക്കെ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ ഫെസ്റ്റിവല്‍ സംഘാടകരുടെ പൂര്‍ണ്ണ പിന്തുണയുമുണ്ട്‌.

 

കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍ പങ്കാളികളായ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്ന സമ്മാന കൂപ്പണുകളില്‍ ഡ്രോപ്‌ ബോക്സില്‍ ഇടുന്ന ഭാഗത്ത്‌ അതാത്‌ വ്യാപാര സ്ഥാപനങ്ങളുടെ സീല്‍ പതിക്കുന്നത്‌ ഗുണകരമാവുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.
നറുക്കെടുക്കുന്ന സമയത്ത്‌ തന്നെ വില്‍പ്പന നടത്തിയ വ്യാപാര സ്ഥാപനങ്ങളുടെ പേര്‌ വിവരം കൂടി പ്രസ്താവിക്കാന്‍ ഇത്‌ സഹായകമാവും. ഉപഭോക്താക്കള്‍ ഡ്രോപ്‌ ബോക്സില്‍ നിക്ഷേപിക്കുന്ന കൂപ്പണില്‍ പൂര്‍ണ്ണമായ വിലാസവും ഫോണ്‍ നമ്പരും വ്യക്തമായി എഴുതണം. സമ്മാന വിതരണത്തിന്‌ ഇത്‌ ഏറെ സഹായകമാവും. ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ സമയത്ത്‌ വ്യാപാരം നടത്തുമ്പോള്‍ രസത്തിനുവേണ്ടി കൊച്ചു കുട്ടികളുടെ പേര്‌ സമ്മാനകൂപ്പണുകളില്‍ എഴുതുന്നത്‌ കഴിയുന്നതും ഒഴിവാക്കുന്നത്‌ നന്നായിരിക്കും. അത്തരം കൂപ്പണുകളില്‍ കുട്ടിയുടെ രക്ഷാകര്‍തൃത്വം തെളിയിക്കുന്നതടക്കമുള്ള ഔദ്യോഗിക കൃത്യ നിര്‍വ്വഹണങ്ങള്‍ ഉപഭോക്താക്കളില്‍ ബുദ്ധിമുട്ടുണ്ടാക്കാന്‍ സാധ്യതയുണ്ട്‌.


മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി എത്ര രൂപയുടെ വില്‍പനക്കാണ്‌ കൂപ്പണ്‍ ഉപഭോക്താവിന്‌ നല്‍കേണ്ടതെന്നത്‌ സ്ഥാപനങ്ങള്‍ക്ക്‌ നിശ്ചയിക്കാം. എന്നാല്‍ ആ വിവരം ക്യാഷ്‌ കൗണ്ടറിനുമുന്നില്‍ പ്രദര്‍ശിപ്പിക്കണം. ഉപഭോക്താക്കള്‍ കുറഞ്ഞ തുകക്ക്‌ കൂപ്പണ്‍ നല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്നും പര്‍ച്ചേസ്‌ നടത്താന്‍ ശ്രമിക്കണം. ഫെസ്റ്റിവല്‍ കൂപ്പണ്‍ ഉപഭോക്താക്കള്‍ക്ക്‌ നല്‍കാതിരിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച്‌ വിവരം ലഭിച്ചാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള സത്വര നടപടികള്‍ സ്വീകരിക്കുമെന്ന്‌ ഡയറക്ടര്‍ അറിയിച്ചു. ഫെസ്റ്റിവലിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്‌. (നമ്പര്‍ 9287217000) അധിക കൂപ്പണുകള്‍ ഓര്‍ഡര്‍ ചെയ്യാനും, പരാതികളും, ആക്ഷേപങ്ങളും അറിയിക്കുവാനും ഈ സൗകര്യം വിനിയോഗിക്കണമെന്ന്‌ ഫെസ്റ്റിവല്‍ ഡയറക്ടര്‍ അറിയിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls