|
സ്വര്ണ്ണം കൈയ്യെത്താ കൊമ്പത്ത് |
|
കൊച്ചി: സ്വര്ണ്ണവില വീണ്ടും കുതിച്ചുയര്ന്നു. ഇന്ന് നടന്ന വ്യാപാരത്തില് പവന് 160 രൂപയുടെ വര്ദ്ധനവാണ് ഉണ്ടായിരിയ്ക്കുന്നത്. ഇതോടെ സ്വര്ണ്ണം ഗ്രാമിന് 1,725 രൂപയും പവന് 13,800 രൂപയുമായി.
രണ്ട് ദിവസം സ്വര്ണ്ണവിപണിയില് ഇടിവുണ്ടായതിനെ തുടര്ന്ന് ഇന്നലെ രണ്ടു തവണ സ്വര്ണ്ണത്തിന് വില കൂടിയിരുന്നു. ആദ്യം പവന് 200 രൂപയും പിന്നീട് 80 രൂപയുമാണ് ഇന്നലെ വര്ദ്ധിച്ചത്. ആഗോളവിപണിക്കു ചുവടുപിടിച്ചാണ് സ്വര്ണത്തിന്റെ മുന്നേറ്റം. ഡോളറിന്റെ മൂല്യം കുറഞ്ഞത് സ്വര്ണ വില റെക്കോര്ഡ് തലത്തില് ഉയര്ത്തി. മുംബൈ ബുള്ള്യന് വിപണിയിലും വിലഉയര്ന്ന് 10 ഗ്രാമിന് 18,240 രൂപയായി. ഒരു മാസത്തിനിടെ 13 ശതമാനം വര്ധനയാണ് സ്വര്ണ വിലയില് ഉണ്ടായത്. |