വി.എസും മറ്റു മന്ത്രിമാരും പക്വത പാലിക്കണം: പി വി അബ്ദുല്‍ വഹാബ്‌

Imageദുബയ്‌: കൊച്ചിയിലെ സ്മാര്‍ട്ട്സിറ്റിയുമായി ബന്ധപ്പെട്ട്്‌ കേരള മുഖ്യമന്ത്രിയും മന്ത്രി എസ്‌ ശര്‍മയും നടത്തുന്ന പ്രസ്താവനകളില്‍ പക്വത പാലിക്കണമെന്ന്്‌ മുസ്ലിം ലീഗ്‌ നേതാവും പ്രമുഖ പ്രവാസി വ്യവസായിയുമായ പി വി അബ്ദുല്‍ വഹാബ്‌ എം.പി പറഞ്ഞു.

ദുബയില്‍ വാര്‍ത്താ ലേഖകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രസ്താവന നടത്തി അറുപതിനായിരം പേര്‍ക്ക്‌ ജോലി ലഭിക്കുമ്പോള്‍ ഗള്‍ഫില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ആറു ലക്ഷം പേര്‍ക്കു തൊഴില്‍ നഷ്ടപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കരുത്‌.മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ പതിറ്റാണ്ടുകളായി ഗള്‍ഫില്‍ വന്ന്‌ ജോലിയെടുത്ത്‌ ജീവിക്കുന്നു. നാടിന്റെ അഭിവൃദ്ധിയില്‍ അതു മുഖ്യ ഘടകമായിട്ടുണ്ട്‌. പ്രത്യേകിച്ച്‌ യു എ ഇയും കേരളവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. ലക്ഷക്കണക്കിനു മലയാളികള്‍ ഇവിടെ ജോലി ചെയ്തു ജീവിക്കുന്നു. ഈ ആത്മബന്ധത്തെ തകര്‍ക്കുകയും പ്രവാസി മലയാളികളുടെ ഗള്‍ഫ്‌ സാന്നിധ്യത്തിനു ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന രീതിയിലുള്ള പ്രസ്താവനകള്‍ മന്ത്രിമാര്‍ ഒഴിവാക്കണം. വി എസ്‌ അച്യുതാനന്ദനും എസ്‌ ശര്‍മയും നടത്തുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയുടെയോ മുന്നണിയുടെയോ തീരുമാനമാണെന്നു വിശ്വസിക്കുന്നില്ല.

 

പ്രവാസി മലയാളികളുടെ ജീവിതം വഴിമുട്ടിക്കുന്നിടത്തേക്ക്‌ കാര്യങ്ങള്‍ പോകുന്നതില്‍ ജാഗ്രതവേണം. എഴുപതുകളിലും തൊണ്ണൂറുകളിലുമെല്ലാം ദുബയിലും ഗള്‍ഫില്‍ പൊതുവേയും സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെട്ടിട്ടുണ്ട്്‌. എല്ലാ പ്രതിസന്ധികളെയും മറികടക്കുന്നതിനും പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്നതിനുമുള്ള അസാമാന്യ പാടവമുള്ളവരാണ്‌ യു എ ഇ ഭരണാധികാരികള്‍. മാന്ദ്യം ചൂണ്ടിക്കാട്ടി സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ തടസ്സം വിലയിരുത്തേണ്ടതില്ല. എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനം അപകടം വരുത്തും. ടീകോമും കേരള സര്‍ക്കാറും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ അവ്യക്തതകളുണ്ട്‌. കരാര്‍ സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. പദ്ധതിപ്രദേശമായ 246 ഏക്കര്‍ പാട്ടഭൂമിക്കു പുറമെ 12 ശതമാനം സ്വതന്ത്രാവകാശ ഭൂമി നല്‍കണമെന്ന്‌ കരാറിലില്ലെങ്കില്‍ തര്‍ക്കത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല.

 

വ്യവസായികളെയും നിക്ഷേപകരെയും ആകര്‍ഷിക്കുന്നതിനായി സ്വതന്ത്രാവകവാശഭൂമി അനുവദിക്കുന്നതില്‍ തെറ്റില്ലെന്നാണ്‌ തന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാല്‍, അവ്യക്തമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്‌ പദ്ധതി മുടക്കുകയോ നീട്ടിക്കൊണ്ടു പോവുകയോ ചെയ്യുന്നതിനു പിന്നിലെ താല്‍പ്പര്യത്തില്‍ സംശയങ്ങളുണ്ട്‌. പദ്ധതി ടീകോമിനു കൊടുക്കുന്നതില്‍ സര്‍ക്കാറിന്റെ താല്‍പ്പര്യക്കുറവാണോ അതോ പ്രതീക്ഷിച്ചതെന്തെങ്കിലും ലഭിക്കാതെ പോകുന്നതിലെ ആശങ്കയാണോ ഈ നിലപാടിനു പിന്നിലെന്നാണ്‌ ആശങ്കകള്‍-അദ്ദേഹം പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls