അനാശാസ്യം: ഡിവൈഎഫ്‌ഐ നേതാക്കള്‍ അറസ്റ്റില്‍

Imageപുനലൂര്‍: കഴുതുരിട്ടിയിലും, ഇടമുളയ്ക്കലിലും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഡിവൈഎഫ്‌ഐ നേതാക്കള്‍ അറസ്റ്റില്‍. ഇടമുളയ്ക്ക്ല് ഗവ.എല്‍പിഎസിലെ 4-ാ‍ം ക്ലാസ്‌ വിദ്യാര്‍ഥിനിയെ നിരന്തരമായി പീഡിപ്പിച്ച കേസില്‍ പിതാവ്‌ ബിജു അഞ്ചല്‍ പോലീസിന്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ ഡിവൈഎഫ്‌ഐക്കാരെ അറസ്റ്റുചെയ്തത്‌.

സ്കൂള്‍ പിടിഎ അംഗവും, ഡിഫി ഇടമുളയ്ക്കല്‍ വില്ലേജ്‌ കമ്മിറ്റി അംഗവുമായ ചന്ദ്രന്‍കുട്ടി (42)നെ കഴിഞ്ഞ രാത്രി 1മണിയോടെ അഞ്ചല്‍ പോലീസ്‌ അറസ്റ്റുചെയ്യുകയായിരുന്നു. അയല്‍വാസിയായ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുന്നത്‌ കണ്ട അയല്‍ക്കാര്‍ വിവരം പിതാവിനെ അറിയിക്കുകയായിരുന്നു. പീഡനത്തിരയായ കുട്ടിയെ പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക്‌ വിധേയമാക്കി. കഴിഞ്ഞ ഒരുമാസമായി ഇയാള്‍ തന്നെ പീഡിപ്പിച്ചുവരുന്നതായി പെണ്‍കുട്ടി പോലീസിന്‌ മൊഴിനല്‍കിയതായി അറിയുന്നു. അതേസമയം കഴുതുരുട്ടിയില്‍ ഒരു വീട്ടില്‍ കോളേജ്‌ വിദ്യാര്‍ഥിയുമായി വന്ന്‌ അനാശ്വാസ്യം നടത്തിയ 4പേരെ തെന്മല എസ്‌ഐ ബാബുവിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ്‌ അറസ്റ്റുചെയ്തു.

 

പാലരുവി ഡിവൈഎഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയായ സെബാസ്റ്റ്യന്‍ (24) കഴുതുരുട്ടി സ്വദേശി അമല്‍ (22), കഴുതുരുട്ടി മൂന്നാം ഡിവിഷനില്‍ റിയാസ്‌ (23), പത്തനാപുരം കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി ആവണിശ്വരം സ്വദേശിയായ പെണ്‍കുട്ടി എന്നിവരാണ്‌ അറസ്റ്റിലായത്‌. കഴുതുരുട്ടി ജംഗ്ഷന്‌ സമീപമുള്ള അമലിന്റെ വീട്ടിലാണ്‌ അനാശാസ്യം നടന്നത്‌. അമലിന്റെ അമ്മ ചക്കുളയ്ക്ക്‌ പൊങ്കാലയ്ക്ക്‌ പോയദിവസം ഉച്ചയോടെയാണ്‌ വീട്ടില്‍ അനാശാസ്യം അരങ്ങേറിയത്‌. ഈ സമയത്ത്‌ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി ഈ സംഘത്തെ പിടികൂടുകയുമായിരുന്നു. ഈ വീട്‌ കേന്ദ്രീകരിച്ച്‌ അനാശാസ്യം നടന്നുവരുന്നതായി നാട്ടുകാര്‍ ആരോപിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls