|
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം; ഗീതു മോഹന്‍ദാസിന് അവാര്‍ഡ് |
|
ഗോവ: പ്രശസ്ത നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'കേള്‍ക്കുന്നുണ്ടോ' എന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ഹൃസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
അഞ്ചുലക്ഷം രൂപയും ശില്‍പവുമാണ് അവാര്‍ഡ്. അന്ധബാലികയുടെ കഥ പറയുന്നതാണ് ചിത്രം. വിവിധ ഭാഷകളിലെ 26 ചിത്രങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും 'കേള്‍ക്കുന്നുണ്ടോ' മികച്ച നിലവാരം പുലര്‍ത്തിയെന്ന് ജൂറി അഭിപ്രായപ്പെട്ടു. രണ്ട് പതിറ്റാണ്ടായി അഭിനയത്തിലൂടെ മികച്ച നടിയെന്ന പേരുനേടിയിട്ടുള്ള ഗീതു ആദ്യമായി സംവിധാനംചെയ്ത ചിത്രമാണിത്. ഭര്‍ത്താവും ഛായാഗ്രാഹകനുമായ രാജീവ് രവിയാണ് നിര്‍മാതാവ്.
|