സ്വര്‍ണ്ണ വിലയില്‍ വീണ്ടും കുതിപ്പ്‌; പവന്‌ 13,560

Imageകൊച്ചി: സ്വര്‍ണ്ണവിപണിയില്‍ രണ്ട്‌ ദിവസത്തെ തളര്‍ച്ചയ്ക്ക്‌ ശേഷം വീണ്ടും കുതിപ്പ്‌. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ ഗ്രാമിന്‌ 25 രൂപയുടെ വര്‍ദ്ധനവും പവന്‌ 200 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌.

ഇതോടെ സ്വര്‍ണ്ണവില ഗ്രാമിന്‌ 1,695 രൂപയും ഒരു പവന്‌ 13,560 രൂപയും ആയി. ആഗോളവിപണിക്കു ചുവടുപിടിച്ചാണ്‌ സ്വര്‍ണ്ണവില കുതിയ്ക്കുന്നത്‌. ഡോളറിന്റെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞത്‌ സ്വര്‍ണ വില റെക്കോര്‍ഡ്‌ തലത്തില്‍ ഉയര്‍ത്തി. ഒരു മാസത്തിനിടെ 13 ശതമാനം വര്‍ദ്ധനയാണ്‌ സ്വര്‍ണ വിലയില്‍ ഉണ്ടായിട്ടുള്ളത്‌. പണപ്പെരുപ്പത്തിനെതിരെ സുരക്ഷിത നിക്ഷേപമെന്ന വിശ്വാസം സ്വര്‍ണ്ണം നേടിയതും രാജ്യാന്തര നാണ്യനിധിയില്‍ നിന്ന്‌ ഇന്ത്യ ഉള്‍പെടെയുള്ള രാജ്യങ്ങള്‍ സ്വര്‍ണ്ണം വാങ്ങിയതും വില വര്‍ദ്ധനവിന്‌ കാരണമായിട്ടുണ്ട്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls