|
തിരുത്തല്‍ശക്തി നഷ്ടപ്പട്ടു: ആന്റണി |
ന്യൂഡല്‍ഹി: കേരള സമൂഹത്തിന്റെ തിരുത്തല്‍ശക്തി നഷ്ടപ്പെട്ടുവെന്ന് രാജ്യരക്ഷാമന്ത്രി എ.കെ ആന്റണി പ്രസ്താവിച്ചു. കേരളം സംഭാവന ചെയ്ത അതികായനായ സാഹിത്യകാരനായിരുന്നു. പതിറ്റാണ്ടുകള്‍ സമൂഹത്തില്‍ തിളങ്ങിനിന്ന വ്യക്തിത്വം.
സാഹിത്യ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ നല്‍കിയ സംഭാവന മറക്കില്ല. മറ്റ് സാംസ്‌കാരിക നായകന്മാരില്‍ നിന്ന് വ്യത്യസ്തനായി സമൂഹത്തിലെ അനീതി, അതിക്രമം അഴിമതി എന്നിവക്ക് എതിരെ മുഖം നോക്കാതെ പൊരുതി. കോണ്‍ഗ്രസിനോട് വികാരപരമായ അടുപ്പമുള്ള സാഹിത്യകാരനായിരുന്നു. വിമര്‍ശിച്ചത് കോണ്‍ഗ്രസ്സ് നശിക്കാന്‍ വേണ്ടിയായിരുന്നില്ല. പ്രവര്‍ത്തകരില്‍ കാണുന്ന പാളിച്ചകള്‍ തിരുത്തി കോണ്‍ഗ്രസ്സ് ശക്തിപ്പെടാനായിരുന്നു. അദ്ദേഹത്തിന്റെ നേരിട്ടുള്ള ആവശ്യപ്രകാരമാണ് അവസാനം ഞാന്‍ കണ്ണൂരില്‍ വാഗ്ഭടാനന്ദ പുരസ്‌കാരം നല്‍കാന്‍ വന്നത്. പക്ഷേ ആശുപത്രികിടക്കയിലായതിനാല്‍ അദ്ദേഹത്തിന് പുരസ്‌കാരം സ്വീകരിക്കാന്‍ എത്താന്‍ സാധിച്ചില്ല. ഞാന്‍ അവിടെ പ്രസംഗിക്കുന്നതിന് മുമ്പ് മാഷെ ഫോണില്‍ വിളിച്ചിരുന്നു. അമല ആശുപത്രിയില്‍ പിന്നീട് ചെന്നപ്പോള്‍ കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് പ്രസംഗിച്ചതിനെക്കുറിച്ച് വിഷമത്തോടെഎന്നോട് പറഞ്ഞു. കോണ്‍ഗ്രസ്സ് മാത്രമാണ് രാജ്യത്തിന്റെ ശക്തി എന്ന് അദ്ദേഹം അന്ന് എന്നോട് പറഞ്ഞു.
|