അരനൂറ്റാണ്ട് ജ്വലിച്ച രജതതാരം: മുഖ്യമന്ത്രി
Imageതിരുവനന്തപുരം: കേരളീയ സമൂഹത്തില്‍ അരനൂറ്റാണ്ടിലധികം ജ്വലിച്ചുനിന്ന ബഹുമുഖ പ്രതിഭയായിരുന്നു സുകുമാര്‍ അഴീക്കോടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗാന്ധിയന്‍, അധ്യാപകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, വിമര്‍ശകന്‍ തുടങ്ങി
നിരവധി മേഖലകളില്‍ അദ്ദേഹം ശ്രദ്ധേയനായിരുന്നു. ഗാന്ധിജിയെ നേരില്‍ കണ്ടതിനുശേഷം ജീവിതാന്ത്യംവരെ വരെ അദ്ദേഹം ഗാന്ധിയന്‍ മൂല്യങ്ങളെ മുറുകെപ്പിടിച്ചു. ഗാന്ധിജിയെ കണ്ടില്ലായിരുന്നെങ്കില്‍ തന്റെ ജീവിതം മറ്റൊരു വഴിക്കു നീങ്ങുമായിരുന്നെന്ന് അഴീക്കോട് തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പ്രഭാഷണങ്ങളിലൂടെയും വിമര്‍ശനങ്ങളിലൂടെയും എഴുത്തിലൂടെയും അദ്ദേഹം കേരളത്തിന്റെ മന:സാക്ഷിയായി മാറുകയായിരുന്നു. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയചലനങ്ങള്‍  സസൂക്ഷ്മം നിരീക്ഷിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.  രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ പോലും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ, വിമര്‍ശന വിധേയരായവര്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാലത്തെ അതിജീവിക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. സാംസ്‌കാരിക ലോകത്തിനു മാത്രമല്ല, കേരളീയ സമൂഹത്തിന് തന്നെ കനത്ത നഷ്ടമാണു സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls