അഴീക്കോടിന്റെ ദു:ഖം
Imageഡോ. കല്‍പറ്റ ബാലകൃഷ്ണന്‍
അഴീക്കോട് മാഷായിരുന്നു പിഎച്ച്ഡിക്കുള്ള തിസ്സീസ് തയ്യാറാക്കി കൊടുക്കുന്നതിന് എന്റെ ഗൈഡ്. എക്കാലവും അഴീക്കോടിന്റെ ചെവി കടിക്കുന്ന ചിലരുണ്ടായിരുന്നു. അത്തരക്കാര്‍ക്ക് ചിലപ്പോള്‍ മാഷെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞു. ഒരുദിവസം അഴീക്കോട് നേരിട്ട് വിളിച്ചു. അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു.
ചെന്നപാടെ ചോദിച്ചു. ബാലകൃഷ്ണന്‍ മദ്യപിക്കുമോ? ഞാന്‍ ഞെട്ടി.ഒരിക്കല്‍ നുണഞ്ഞിട്ടുണ്ട്. അത് അറിയാതെ പറ്റിയതമാണ്. അത്രയും കേട്ടപ്പോള്‍ അഴീക്കോട് മാഷ് ചിരിച്ചു.തിസീസ് എന്താണ് വൈകുന്നതെന്നുംബാലകൃഷ്ണന്‍ മടികാണിക്കുകയാണെ ന്നുംഒക്കെമാഷ് പറഞ്ഞു. പിറ്റേ ന്ന്  ഏതാണ്ട് പൂര്‍ത്തിയായ 1500 പേജ് തിസ്സീസുമായി മാഷെ കണ്ടു. അഴീക്കോട്  അമ്പരന്നു. കാര്യമായ വെട്ടിത്തിരുത്തലില്ലാതെ തിസ്സീസ് തിരിച്ച് നല്‍കി. തന്നെക്കുറിച്ച് മാഷെ തെറ്റിദ്ധരിപ്പിച്ച വിദ്വാനെ പിന്നീട് കണ്ട് പിടിച്ചു.  അഴീക്കോടിന്റെ നടക്കാതെ പോയ ആഗ്രഹം ഓര്‍ക്കുന്നു. അമ്മയുമൊത്ത് ഒരു ജീവിതം. റിട്ടയര്‍ ചെയ്തശേഷമായിരുന്നു തൃശൂര്‍ വിയ്യൂരില്‍ ജീവിക്കാന്‍ അഴീക്കോട്  വന്നത്. മുമ്പ് വാങ്ങിയ വീട് എണ്ണ വ്യാപാരി യായകൃഷ്ണന്‍ ചെട്ട്യാര്‍ക്ക് വാടകക്ക് നല്‍കിയായിരുന്നു അഴീക്കോട് കോഴിക്കോട്ടെക്ക് പോയത്.പ്രോ.വിസി സ്ഥാനകത്ത് നിന്ന്  വിരമിച്ച ശേഷം  മടങ്ങി വിയ്യൂര്‍ക്ക് വന്നപ്പോള്‍വീട് ഒഴിഞ്ഞ് കിട്ടിയില്ല.
 
അന്ന് ആഭ്യന്തരമന്ത്രി വയലാര്‍ രവിയായിരുന്നു. സമ്മര്‍ദ്ദത്തിനൊടുവില്‍ വീട് ഒഴിഞ്ഞ് കിട്ടി.  അമ്മയുമൊത്ത് താമസ്സിക്കാനാണ് തിരക്കിട്ട് വീട് ഒഴിയണമെന്ന് അഴീക്കോട് ആവശ്യപ്പെട്ടത്. എല്ലാം ഒത്ത് വന്നപ്പോഴേക്കും അമ്മ അവശയായികഴിഞ്ഞിരുന്നു.ചെട്യാര്‍ക്ക് താമസിക്കാന്‍ പാടൂക്കാട് വീട് കണ്ടെത്തി അഡ്വാന്‍സ് നല്‍കിയിട്ടാണ് തന്റെ വീട് ഒഴിഞ്ഞ് തരാന്‍ അഴീക്കോട് ആവശ്യപ്പെട്ടത്. അത്രക്കും മോഹമായിരുന്നു അമ്മയുമൊത്തുള്ള വാസം.  ആഗ്രഹം നടന്നില്ല. മരണം വരെ അത് അഴീക്കോടില്‍ നീറിക്കൊണ്ടേയിരുന്നു.അഴീക്കോട് ജനിച്ചത് കണ്ണൂ രിലാണെങ്കിലും  ജീവിതവുമായി ബന്ധപ്പെട്ടുള്ള സംഭവ പരമ്പര തൃശൂര്‍ എറണാകുളം ജില്ലകളിലായിരുന്നു.സാംസികാരിക ജില്ലയില്‍ വിശ്രമം ജീവിതം നയിക്കണമെന്ന് അഴീക്കോട് വളരെ മുമ്പേ തന്നെ തീരുമാനിച്ചിരുന്നു.
 
അതിനാണ് വിയ്യൂര്‍ പാലത്തിന് സമീപം പുഴയൊഴുകും പാതക്ക് അല്‍പ്പം മാറി കൊച്ചു വീട് വാങ്ങിയത്.  
എംവി ദേവന്റെ കല്‍പ്പനയില്‍ അതിന്റെ മുന്‍ വശം വൃത്തത്തില്‍ മാറ്റിപണിതു.ഉള്‍വശത്ത് 'ദേവസങ്കല്‍പ്പമായിരുന്നു'. 2007ലാണ്അത് വിറ്റ് എരവിമംഗലത്ത് പുഴയോരത്ത് തന്നെ വീട് നിര്‍മ്മിച്ചത്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls