| എന്റെ മനസ്സിലെ അഴീക്കോട് |
വി എം സുധീരന്തൃശൂര് സെന്റ് തോമസ് കോളെജില്‍ ഒന്നാം വര്‍ഷപ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് കോളെജ് യൂണിയന്‍ പരിപാടിയില്‍ അഴീക്കോട് മാഷിന്റെ പ്രസംഗം ആദ്യമായി കേട്ടത്.അതിന്റെ അലയൊലി ഇന്നും എന്റെകാതില്‍ മുഴങ്ങുന്നു. തൊട്ടവര്‍ഷം കെ എസ് യു എട്ടാം സംസ്ഥാന സമ്മേളനത്തിലെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍അഴീക്കോടിനെ ക്ഷണിച്ചുകൊണ്ടുവരുവാന്‍എന്നേയാണ് ചുമതലപ്പെടുത്തിയിരുന്നത്.അന്ന് മാഷ് മൂത്തകുന്നം ട്രെയിനിങ്ങ് കോളെജിലായിരുന്നു. യാത്രക്കിടയില്‍ വാത്സല്യപൂര്‍വ്വംഎന്റെസാം സ്‌കാ രിക പ്രവര്‍ത്തനവും പശ്ചാത്തലവും ചോദിച്ചറിഞ്ഞു.അന്ന് തുടങ്ങിയ സ്‌നേഹ ബന്ധം 45 വര്‍ഷമായി ഊഷ്മളമായി തുടര്‍ന്നു.എന്നില്‍വാത്സ്യം പകര്‍ന്ന് തന്ന നിര്‍ണ്ണായക നിമിഷങ്ങളുമുണ്ടായിരുന്നു. എന്റെ നിലപാടുകളെ പിന്തുണച്ച് ശക്തി പകര്‍ന്നതും ഓര്‍ക്കുന്നു.മാഷെ പ്പോലെയൊരാളെ നമുക്കിനികിട്ടാന്‍ ബുദ്ധിമുട്ടാണ്.സാഹിത്യവുംസാമൂഹ്യ പ്രവര്‍ത്തനവും ഏറെ മഹത്തരമായി കൊണ്ട് നടക്കുന്നതിനൊപ്പം തന്നെ നാടിന്റെ പ്രശ്‌നങ്ങളും ജനങ്ങളുടെ താല്‍പ്പര്യവും സംരക്ഷിക്കുന്നതില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായ കര്‍ക്കശ നിലപാടാണ് വേറിട്ട വ്യക്തിത്വമായി അഴീക്കോടിനെ മാറ്റിയത്.സമൂഹത്തിന്റെ നന്മക്കായി ശക്തമായി പ്രതികരിക്കുകയും അനീതിക്ക് എതിരെ നിര്‍ഭയമായി പോരാടുകയും ചെയ്ത അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്കായി കേരളം എന്നും കാതോര്‍ക്കുമായിരുന്നു.നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ മാഷ് എന്ത് പറയുന്നുവെന്ന് സാ ധാരണക്കാര്‍ശ്രദ്ധിക്കുമായിരുന്നു.ജീവിതത്തിലുടനീളം ഗാന്ധിയനായിരുന്നുഅഴീക്കോട്. മഹാത്മജിയുംനെഹ്‌റുവും ഉള്‍പ്പെടെ ഉന്നതശീര്‍ഷര്‍ ഉയര്‍ത്തിയ മൂല്യങ്ങള്‍ എന്നും അഴീക്കോടില്‍ സ്വാധീനം ചെലുത്തി.അതില്‍ നിന്ന് സമൂഹം വ്യതിചലിക്കുന്നുവെന്ന് തോന്നിയപ്പോഴെല്ലാം ശക്തമായി വിമര്‍ശിച്ചു.താന്‍ കോണ്‍ഗ്രസ്സാണെന്ന് പറയാന്‍ അദ്ദേഹം മടിച്ചില്ല.പക്ഷേ തന്റെ സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ്സില്‍ നേരിയ വ്യതിയാനം കണ്ടാല്‍ അത് ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.അത് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.അപ്പോഴൊന്നും അത് സങ്കുചിതമായ അഭിപ്രായമായി ആരും കരുതിയില്ല.ഇടത് നേതാക്കളുടേയുംഭരണാധികാരികളുടേയും വീഴ്ചകളും കുറവുകളും തുറന്ന് പറയാന്‍ അഴീക്കോട് മടിച്ചിട്ടില്ല. രാഷ്ട്രീയ,സാഹിത്യ വിഷയങ്ങളിലെന്നപോലെ പാരിസ്ഥിതിക വിഷയത്തിലുംകൃത്യമായ നിലപാടുണ്ടായിരുന്നുഅദ്ദേഹത്തിന്.പരിസ്ഥിതിക്ക് നാശം വരുന്നതും ആലോചനയില്ലാത്തതുമായസംരഭങ്ങള്‍അഴീക്കോടിന്റെ നിശിത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.ഇനിഇങ്ങനെയൊരാള്‍നമുക്കിടയില്‍ ഉണ്ടാകുമോ?മാഷ് ഉയര്‍ത്തിയ സാമൂഹ്യപ്രതിബദ്ധതയുടേയും ശക്തമായ പ്രതികരണങ്ങളുടയും സന്ദേശം ഒരു തിരുത്തല്‍ പ്രക്രിയക്ക് വേണ്ട മാര്‍ഗ്ഗ ദീപമായി നിലനില്‍ക്കും. |
| < മുന്‍ പേജ് | അടുത്തത് > |
|---|

വി എം സുധീരന്‍
-°C 