| കോപ്പന്‍ഹേഗനില്‍ സംയുക്ത നീക്കത്തിന് ഇന്ത്യയും ചൈനയും |
|
വികസിത രാജ്യങ്ങള്‍ തങ്ങളുടെ നയങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഉച്ചകോടിയില്‍നിന്ന് ഇറങ്ങിപ്പോരാന്‍ നാലു രാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചതായി വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ കോപ്പന്‍ഹേഗന്‍ സമ്മേളനത്തില്‍ ശ്രമമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ത്യയുടെയും ചൈനയുടെ നേതൃത്വത്തില്‍ സംയോജിതമായി നേരിടാനുള്ള തീരുമാനം. ഇതുസംബന്ധിച്ച പ്രമേയം ഡന്‍മാര്‍ക്കിന്റെ നേതൃത്വത്തില്‍ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് വികസിത രാജ്യങ്ങള്‍ നീക്കം നടത്തുന്നത്.
സമ്മേളനം ബഹിഷ്കരിക്കുന്നത് ഇന്ത്യ ഒറ്റയ്ക്കായിരിക്കില്ലെന്ന് ജയറാം രമേശ് വ്യക്തമാക്കി. ചര്‍ച്ചചെയ്യില്ലെന്ന് വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കാന്‍ ശ്രമിച്ചാല്‍ ഒരുമിച്ചായിരിക്കും ബഹിഷ്കരണം.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ബെയ്ജിങ്: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതന് അടുത്തമാസം കോപ്പന്‍ഹേഗനില്‍ ചേരുന്ന സമ്മേളനത്തില്‍ വികസിത രാജ്യങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാന്‍ ഇന്ത്യയും ചൈനയും ബ്രസീലും ദക്ഷിണാഫ്രിക്കയും തീരുമാനിച്ചു. 
-°C 