ചൈന-പാക്ക്‌ സൈനിക സഹകരണത്തില്‍ ഇന്ത്യയ്ക്ക്‌ ആശങ്ക

Imageന്യൂഡല്‍ഹി: ചൈനയ്ക്കും പാക്കിസ്ഥാനും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന സൈനിക സഹകരണത്തില്‍ ഇന്ത്യയ്ക്ക്‌ ആശങ്കയുണ്ടെന്ന്‌ കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണി. ഈ ബന്ധം ഇന്ത്യയ്ക്ക്‌ കടുത്ത സുരക്ഷാ ഭീഷണിയാണ്‌ ഉയര്‍ത്തുന്നതെന്നും രാജ്യം ഏറെ ജാഗ്രത പാലിയ്ക്കേണ്ട അവസരമാണിതെന്നും ആന്റണി വ്യക്തമാക്കി.

പാക്‌ അധിനിവേശ കാശ്മീരില്‍ ചൈന നിരന്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്‌. ചൈനയുടെ സൈനിക ശേഷിയെ കുറിച്ച്‌ അതാത്‌ കാലങ്ങളില്‍ വിലയിരുത്തി പ്രതിരോധം ഒരുക്കേണ്ടതുണ്ട്‌. പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച യോഗത്തെ അഭിസംബോധന ചെയ്ത്‌ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനും ചൈനയുമായുള്ള സൈനിക സഹകരണം ദക്ഷിണേഷ്യയുടെ സമാധാനത്തിന്‌ ഭീഷണിയാണ്‌. പാക്കിസ്ഥാന്റെ ആണവപദ്ധതിയെ അവര്‍ പിന്തുണയ്ക്കുനന്നതോടൊപ്പം അതിനുതകുന്ന സാങ്കേതിക വിദ്യ കൈമാറി സഹായിയ്ക്കുകയും ചെയയ്യുന്നുണ്ട്‌. തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ പാക്കിസ്ഥാന്‌ തീര്‍ത്തും ആത്മാര്‍ത്ഥതയില്ല. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല.

 

പാക്കിസ്ഥാനിലെ പല പ്രവിശ്യകളിലും തീവ്രവാദികളുടെ പ്രവര്‍ത്തനം ഇപ്പോഴും ശക്തമാണ്‌. പ്രധാനമന്ത്രി മുന്‍കൈയ്യെടുത്ത്‌ പല നീക്കങ്ങളും നടത്തിയെങ്കിലും ഇത്‌ അവസാനിപ്പിയ്ക്കുന്ന കാര്യത്തില്‍ പാക്കിസ്ഥാന്‌ ആത്മാര്‍ത്ഥതയില്ലെന്നും ആന്റണി കുറ്റപ്പെടുത്തി. സുരക്ഷാ കാര്യത്തില്‍ ഇന്ത്യ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യല്ല. പാക്ക്‌ അധീന കാശ്മീരിലെ ഭീകരസംഘടനകള്‍ക്ക്‌ ചൈനയില്‍ നിന്ന്‌ സഹായം ലഭിയ്ക്കുന്നുണ്ട്‌. ഇന്ത്യയുടെ സമാധാന ശ്രമങ്ങളോട്‌ ചൈന ആത്മാര്‍ത്ഥമായി പ്രതികരിയ്ക്കുമെന്നാണ്‌ പ്രതീക്ഷിയ്ക്കുന്നത്‌. ചൈന ഉള്‍പെടെയുള്ള എല്ലാ അയല്‍ക്കാരോടും സമാധാനവും സഹവര്‍ത്തിത്വവുമാണ്‌ ഇന്ത്യയുടെ നയം. ഇതിനുള്ള ഇന്ത്യയുടെ ശ്രമത്തോട്‌ സമാനമായ രീതിയില്‍ അയല്‍ക്കാര്‍ പ്രതികരിയ്ക്കാത്തതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls