|
സ്വര്‍ണ്ണവിലയില്‍ വീണ്ടും ഉയര്‍ച്ച |
|
കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയ ഉടനെ പവന് 120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ സ്വര്‍ണ്ണവില ഗ്രാമിന് 1680 രൂപയും പവന് 13,440 രൂപയിലുമെത്തി.
ഇന്നലെ 13,320 രൂപയായിരുന്നു പവന് വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡ് നേടിയതിനെ തുടര്‍ന്നാണ് വര്‍ധന. ഒരു മാസത്തിനിടെ ആയിരത്തിലധികം രൂപയാണ് പവന് കൂടിയത്. രാജ്യാന്തര നാണ്യനിധിയില്‍ നിന്ന് ഇന്ത്യ വീണ്ടും സ്വര്‍ണം വാങ്ങിയേക്കുമെന്ന വാര്‍ത്തയും സ്വര്‍ണ വില ഉയരാനിടയാക്കി. ഇന്ത്യയെ കൂടാതെ റഷ്യ, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളും സ്വര്‍ണം വാങ്ങുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. |