|
ശില്‍പ കാത്തിരുന്ന മംഗല്യം ഇന്ന് |
|
മുംബൈ: ബോളിവുഡ് സ്വപ്ന സുന്ദരി ശില്‍പ ഷെട്ടി ഇന്ന് വിവാഹിതയാകുന്നു. ആയിരങ്ങളുടെ സ്വപ്നസുന്ദരിയെ രാജ്കന്ദ്രയാണ് സ്വന്തമാക്കുന്നത്.
എന്നാല്‍ ഏറെ ആഘാഷമാക്കിയുള്ള വിവാഹമാകില്ല ശില്‍പയുടേത്. ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാകും വിവാഹത്തിന് സാക്ഷ്യം വഹിയ്ക്കുക. അതിലും താരങ്ങള്‍ കുറവല്ല. അമിതാഭ് ബച്ചനും കുടുംബവും ഷാറൂഖ് ഖാന്‍, രേഖ, ഫര്‍ഹാന്‍ അക്തര്‍, കരണ്‍ ജോഹര്‍, ഡിയോള്‍സ് കുടുംബം, സുസ്മിത സെന്‍, സല്‍മാന്‍ ഖാന്‍, വിജയ് മല്യ എന്നിവരെ കൂടാതെ ജര്‍മെയ്ന്‍ ജാക്സനും ,ഷെയ്ന്‍ വോണും വിവാഹ ക്ഷണിതാക്കളില്‍ പെടുന്നു. ബോളിവുഡിലെ മറ്റ് സുഹൃത്തുക്കള്‍ക്കും താരങ്ങള്‍ക്കും പാര്‍ട്ടി പിന്നീടായിരിയ്ക്കും. |