അയ്യപ്പന്‍മാര്‍ സഞ്ചരിച്ച സുമോയും ബസും കൂട്ടിയിടിച്ച്‌ രണ്ടു മരണം

Imageകുമ്പനാട്‌: അയ്യപ്പന്‍മാര്‍ സഞ്ചരിച്ചിരുന്ന സുമോയും സ്വകാര്യബസും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. നാല്‌ പേര്‍ക്ക്‌ പരിക്കേറ്റു. സുമോ ഡ്രൈവര്‍ ചങ്ങനാശ്ശേരി പെരുംപരത്തി കൈനിക്കര വീട്ടില്‍ ജേക്കബ്‌ തോമസ്‌

 (35) പുളുങ്കുന്ന്‌ വേണാട്ടുക്കാട്ടില്‍ അറുപതില്‍ച്ചിറയില്‍ സലിംകുമാര്‍ (29) എന്നിവരാണ്‌ മരിച്ചത്‌. സലിംകുമാറിന്റെ മകള്‍ അര്‍ച്ചന (8), പുളിങ്കുന്ന്‌ വെട്ടിക്കവല നാലുകൂട്ടത്തില്‍ അജിത്ത്‌ (36),ചങ്ങനാശ്ശേരി ചീരംച്ചിറ ചിറയില്‍ ബെന്നി (33) വേണാട്ടുക്കാട്‌ സുനില്‍ (29) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇന്നലെ ഉച്ചയ്ക്ക്‌ 2.15ന്‌ ശബരിമല ദര്‍ശനം കഴിഞ്ഞ്‌ തിരികെ വന്ന സുമോയും, തിരുവല്ല പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ഹോളിക്യൂന്‍ ബസുമാണ്‌ കൂട്ടിയിടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ സുമോ പൂര്‍ണ്ണമായും തകര്‍ന്നു. തുടര്‍ന്ന്‌ വണ്ടി വെട്ടിപ്പൊളിച്ചാണ്‌ അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്‌.
പ്രൊഫ.പിജെ.കുര്യന്‍ എം.പിയുടെ കാറിലാണ്‌ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്‌. സുനില്‍കുമ്പനാട്‌ ഫെലോഷിപ്പ്‌ ആശുപത്രിയിലും അര്‍ച്ചന,ബെന്നി,സുനില്‍ എന്നിവരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

ബസും സുമോയും കുട്ടിയിടിച്ച സമയത്ത്‌ പിന്നാലെ വന്ന ഒരു ബൈക്കും അപകടത്തില്‍പ്പെട്ടു.ബെക്കിലുണ്ടായിരുന്ന റിജോ, ഷാജി എന്നിവര്‍ക്ക്‌ നിസാര പരുക്കേറ്റു. ഇവര്‍ പത്തനംതിട്ടയിലെത്തി ഗള്‍ഫിലേക്ക്‌ പോകാന്‍ ഇന്റര്‍വ്യൂവിന്‌ പങ്കെടുത്തിട്ട്‌ തിരികെ വരികയായിരുന്നു. അപകടമുണ്ടായിടത്ത്‌ നേരത്തെ സ്പീഡ്‌ ബ്രേക്കര്‍ വരികയായിരുന്നു. അത്‌ കഴിഞ്ഞയിടെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം എടുത്തുമാറ്റിയിരുന്നു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls