|
2050ഓടെ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് വിദഗ്ധര്‍ |
|
ന്യൂയോര്‍ക്ക്: ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നാലെ 2050 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് അമേരിക്കന്‍ വിദേശകാര്യ വിദഗ്ധര്‍.
കാര്‍നേജ് എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷല്‍ പീസിലെ വിദഗ്ദര്‍ പുറത്തിറക്കിയ ജി 20 ഇന്‍ 2050 എന്ന ലേഖനത്തിലാണ് ഇത് പറയുന്നത്. ബന്നറ്റ് സ്റ്റാന്‍സില്‍, ലോക ബാങ്ക് മുന്‍ ഡയറക്ടര്‍ ഉരി ദാരുഷ് എന്നിവര്‍ ചേര്‍ന്നാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ജി 20 രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര വരുമാനത്തില്‍ 70 ശതമാനവും ഈ മൂന്ന് രാജ്യങ്ങളുടെ സംഭാവനയായിരിയ്ക്കും. ചൈന 2032 ല്‍ അമേരിക്കയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ലോകത്തിലെ ഒന്നാം സാമ്പത്തിക ശക്തിയായി മാറും. ചൈന അമേരിക്കയേക്കാള്‍ 20 ശതമാനം അധിക വളര്‍ച്ച നേടും. അടുത്ത നാല്‍പ്പത് വര്‍ഷത്തേയ്ക്ക് ജി 20 രാജ്യങ്ങളുടെ 60 ശതമാനം സാമ്പത്തിക ലാഭവും ബ്രസീല്‍, ചൈന, ഇന്ത്യ, റഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നായിരിക്കും. 2009-2050 കാലത്തിനിടെ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന നിരക്ക് ശരാശി 6.19 ശതമാനമായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. |