|
ഒരിടത്തൊരു പോസ്റ്റ് മാന്‍ |
|
'ഷേക്ക് സ്പിയര്‍ എം.എ മലയാള' ത്തിന്റെ സംവിധായക പങ്കാളിയായിരുന്ന ഷാജി അസീസ് സുരേഷ് ഗോപിയെ നായകനാക്കി സിനിമയെടുക്കുന്നു. 'ഒരിടത്തൊരു പോസ്റ്റ് മാന്‍' എന്ന് പേരിട്ടിരിയ്ക്കുന്ന സിനിമയില്‍ സുരേഷ് ഗോപിയോടൊപ്പം കുഞ്ചാക്കോ ബോബന്‍, കലാഭവന്‍ മണി എന്നിവര്‍ക്കും പ്രധാന വേഷങ്ങളുണ്ട്.
ഉദാസീനനായ ഒരു പോസ്റ്റ്മാനെ കേന്ദ്ര കഥാപാത്രമാക്കി ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഗ്രാമീണ കഥ പറയുകയാണ് ചിത്രത്തില്‍. അനന്യയാണ് നായികാ വേഷം ചെയ്യുന്നത്. ഇന്നസന്റ്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ബിജുക്കുട്ടന്‍ തുടങ്ങിയ ഹാസ്യതാര നിരയും ചിത്രത്തിലുണ് ടാവും. കെ. ഗിരീഷ് കുമാര്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസമാരംഭിയ്ക്കും. ഷൈജു- ഷാജി സംവിധായക കൂട്ടുകെട്ടിലെ ഷൈജുവാണ് അടുത്തിടെ പുറത്തിറങ്ങിയ 'ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബ ചിത്രം' സംവിധാനം ചെയ്തത്. ചിത്രം ബോക്സോഫീസില്‍ തരക്കേടില്ലാത്ത വിജയം നേടിയിരുന്നു. |