|
കലാഭവന്‍ മണിയുടെ നായികയായി മുംതാസ് |
|
തമിഴ്-മലയാളി പ്രേക്ഷകരെ ഗ്ലാമറിന്റെ പുതിയൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടുപോയ മുംതാസ് കലാഭവന്‍ മണിയുടെ നായികയാകുന്നു. മണി നായകനായ പായും പുലി എന്ന ചിത്രത്തിന്റെ സംവിധായകന്‍ മോഹന്‍ കുപ്ലേരി തന്നെയാണ് മുംതാസ് നായികയായി പുതിയ ചിത്രമെടുക്കുന്നത്.
മുക്തയും ചിത്രത്തില്‍ നായികാ പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിക്കുന്നു. വണ്ണംകുറച്ച് സുന്ദരിയായാണ് മുംതാസ് ഒരിടവേളയ്ക്കുശേഷം വീണ്ടും അഭിനയരംഗത്തേക്കെത്തുന്നത്. അതുകൊണ്ട് തന്നെ പുതിയ മലയാളം ചിത്രത്തിലൂടെ ഒരു പുതിയ തുടക്കത്തിനാണ് മുംതാസും ലക്ഷ്യമിടുന്നത്. സായ്കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍, കുളപ്പുള്ളി ലീല തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. കിങ്ങ്ടം ഫിലിംസിന്റെ ബാനറില്‍ കബീറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തമാസം പാലക്കാട് ഷൂട്ടിംഗ് ആരംഭിക്കും. |