|
വെള്ളാനകളുടെ നാട് ബോളിവുഡിലേക്ക് |
|
മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വെള്ളാനകളുടെ നാട് ഹിന്ദിയില്‍ വട്ടറ മീത്തയാകുന്നു. പ്രിയദര്‍ശനാണ് ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത്.
വെള്ളാനകളുടെ നാട്ടിലെ മോഹന്‍ലാലന്റെ വേഷം അക്ഷയ്കുമാറാണ് ചെയ്യുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. കുറച്ചുനാളായി ചലച്ചിത്രരംഗത്ത് നിന്നും വിട്ടുനില്‍ക്കുന്ന തൃഷ പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിലൂടെ ശക്തമായി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. പ്രിയദര്‍ശന്റെ മികച്ച സിനിമളിലൊന്നായ വെള്ളാനകളുടെ നാട് സൂപ്പര്‍ഹിറ്റായിരുന്നു. മാസങ്ങളോളം തിയേറ്ററുകള്‍ നിറഞ്ഞോടിയ ചിത്രത്തിന് ഇന്നും പ്രേക്ഷകരേറെയാണ്. |