|
നവ്യയിത് എന്തുഭാവിച്ചാ ? |
|
കല്യാണവാര്‍ത്തകള്‍ക്കും വാര്‍ത്താനിഷേധത്തിനും പിന്നാലെ നവ്യനായരെക്കുറിച്ച് അസൂയക്കാര്‍ വീണ്ടും ഗോസിപ്പുകള്‍ ഇറക്കുകയാണോ? നന്ദനത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തെത്തിയ നവ്യ ആത്മകഥ പുറത്തിറക്കുന്നു
എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. സിനിമാ ലോകത്തെ തന്റെ അനുഭവങ്ങളും കരിയറിനെ കുറിച്ചുമെല്ലാം നവ്യയുടെ ആത്മകഥയിലുണ്ടത്രെ. ഹരിഹരന്റെ സദ്ഗമയ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ നവ്യ അഭിനയിക്കുന്നത്. നവ്യയുടെ വിവാഹ തീയതി നിശ്ചയിച്ച ഗോസിപ്പുകാര്‍ വിവാഹനിശ്ചയം നടക്കുന്ന സ്ഥലം വരെ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ വിവാഹമൊക്കെ അച്ഛനും അമ്മയും നിശ്ചയിക്കുമെന്നും സമയമാകുമ്പോള്‍ അറിയിക്കുമെന്നുമാണ് നവ്യ പറഞ്ഞത്. എന്തായാലും നവ്യയുടെ ആത്മകഥ പുറത്തിറങ്ങുന്നതും കാത്തിരിപ്പാണ് ആരാധകലക്ഷങ്ങള്‍. കുറച്ചുകൂടി കഴിഞ്ഞു പോരായിരുന്നോ ആത്മകഥ എന്ന് ചോദിക്കുന്നവരുമുണ്ട്. ഈ തിരക്കിനിടയില്‍ ആത്മകഥയെഴുതാന്‍ നവ്യയ്ക്ക് എവിടെയാണോ നേരം? ഏതായാലും ആത്മകഥ പുറത്തിറങ്ങട്ടെ. |