സിനിമാ നിര്‍മ്മാണ ചെലവ്‌ ചുരുക്കാന്‍ ധാരണ

Imageകൊച്ചി: മലയാള സിനിമാ നിര്‍മ്മാണ ചെലവ്‌ ചുരുക്കി പ്രതിസന്ധി ഒഴിവാക്കാന്‍ തീരുമാനമായി. മലയാള ചലച്ചിത്രതാര സംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷനും തമ്മില്‍ കൊച്ചിയില്‍ നടന്ന ചര്‍ച്ചയിലാണ്‌ തീരുമാനമുണ്ടായത്‌.

സിനിമാ നിര്‍മ്മാണ ചെലവ്‌ മൂന്നരക്കോടിയിലൊതുക്കുക, സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുക, ഷൂട്ടിംഗ്‌ 45 ദിവസത്തിനകം പൂര്‍ത്തിയാക്കുക, താരങ്ങള്‍ ഷൂട്ടിംഗ്‌ സമയത്ത്‌ മൊബെയില്‍ ഫോണ്‍ പോലുള്ള സ്വകാര്യ ആവശ്യങ്ങള്‍ക്കായി സമയം കണ്ടെത്തുന്നത്‌ ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ പ്രൊഡ്യൂസേഴ്സ്‌ അസ്സോസ്സിയേഷന്‍ താരസംഘടനയ്ക്ക്‌ മുമ്പില്‍ വച്ചു. പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷന്‍ മുന്നോട്ട്‌ വച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍ അമ്മ അംഗീകരിയ്ക്കുകയും മറ്റ്‌ നിര്‍ദ്ദേശങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിയ്ക്കാമെന്നും അമ്മ ഭാരവാഹികള്‍ നിര്‍മ്മാതാക്കള്‍ക്ക്‌ ഉറപ്പ്‌ നല്‍കി. ചിത്രീകരണത്തിന്‌ 45 ദിവസം മുന്‍പ്‌ അഭിനേതാക്കള്‍ക്ക്‌ തിരക്കഥയുടെ പകര്‍പ്പ്‌ ലഭ്യമാക്കുമെന്ന്‌ നിര്‍മ്മാതാക്കള്‍ അമ്മ ഭാരവാഹികള്‍ക്കു ഉറപ്പു നല്‍കി. അമ്മ സംഘടനയെ പ്രതിനിധീകരിച്ച്‌ മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ്‌, ജഗദീഷ്‌, ഇടവേളബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls