സ്വര്‍ണ്ണവില ഉയരത്തിലേയ്ക്ക്‌

Imageകൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ ഗ്രാമിന്‌ 20 രൂപയും പവന്‌ 160 രൂപയുടെയും വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌.

ഇതോടെ സ്വര്‍ണ്ണവില ഗ്രാമിന്‌ 1590 രൂപയും പവന്‌ 12,720 രൂപയായും വര്‍ദ്ധിച്ചു. രാജ്യാന്തര നാണ്യ നിധിയില്‍ നിന്ന്‌ ഇന്ത്യ 200 ടണ്‍ വാങ്ങിയതിനെ തുടര്‍ന്നാണ്‌ സ്വര്‍ണ്ണവില കുതിച്ചത്‌. ഇതോടെ സ്വര്‍ണ്ണം സുരക്ഷിത നിക്ഷേപമാണെന്ന തോന്നല്‍ ശക്തമാക്കി. ഇന്ത്യയില്‍ സ്വര്‍ണ്ണ നിക്ഷേപത്തിന്റെ ശതമാനം 15 ശതമാനത്തില്‍ നിന്ന്‌ 30 ശതമാനമായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്‌ ഇനിയും വര്‍ദ്ധിയ്ക്കുമെന്നാണ്‌ പ്രതീക്ഷ. ഇന്ത്യയ്ക്ക പുറമെ ശ്രീലങ്കയും ഐഎംഎഫില്‍ നിന്ന്‌ സ്വര്‍ണ്ണം വാങ്ങാന്‍ താത്പര്യപ്പെടുന്നുണ്ട്‌. കൂടാതെ അമേരിക്കന്‍ സമ്പദ്‌ ഘടനയുടെ അനിശ്ചിതത്വം ഡോളറിനെ ദുര്‍ബലമാക്കിയതും സ്വര്‍ണ്ണ വില കുതിയ്ക്കാനിടയാക്കി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls