സ്വര്‍ണ്ണം പവന്‌ 12,480

Imageകൊച്ചി: സ്വര്‍ണവില റക്കോഡില്‍ നിന്ന്‌ റക്കോഡിലേയ്ക്കുള്ള കുതിപ്പ്‌ തുടരുന്നു. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ രണ്ട്‌ പ്രാവശ്യമായി 120 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌. ആദ്യം 40 രൂപ വര്‍ദ്ധിച്ച്‌ പവന്‌ 12,400 രൂപയായത്‌ പിന്നീട്‌ 12,480 ആയി ഉയര്‍ന്നു.

ഇതോടെ സ്വര്‍ണ്ണം ഗ്രാമിന്റെ വില 1,550 രൂപയായും പിന്നീടത്‌ 1560 രൂപയായും ഉയര്‍ന്നു.
വ്യാഴാഴ്ച പവന്‌ 12,360 രൂപയായിരുന്നു. വെള്ളിയാഴ്ച വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നാണ്‌ ഇവിടെയും വില വര്‍ദ്ധിച്ചത്‌. വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഗ്രാമിന്‌ 1700 രൂപവരെ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls