|
ഡോക്ടര്‍ സി.ആര്‍ സോമന്‍ അന്തരിച്ചു |
|
തിരുവനന്തപുരം: പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനും ഡോക്ടറുമായ സി.ആര്‍ സോമന്‍(72) അന്തരിച്ചു ആരോഗ്യ മേഖലയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ നിരന്തരം പോരാടിയ പ്രശസ്ത
ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ. സി.ആര്‍ സോമന്‍.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 2.55 ഓടെയായിരുന്നു അന്ത്യം. അധ്യാപകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലും പ്രസിദ്ധനാണ്. ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ എന്ന സംഘടനയുടെ ചെയര്‍മാനായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഇന്നുച്ചയോടെ സ്ഥിതി ഗുരുതരമായി അന്ത്യം സംഭവിയ്ക്കുകയായിരുന്നു.ഇന്ന് രാവിലെ 11 മണിക്ക് തൈയ്ക്കാട് സ്മശാനത്തില്‍ സംസ്കരിക്കും . |