| വിടവാങ്ങുന്ന വികസനം; പാഴാവുന്ന പദ്ധതികള്‍ |
|
പി മുഹമ്മദലി ലോകത്തോട് മത്സരിക്കാന്‍ ഇന്ത്യയും ഇതര സംസ്ഥാനങ്ങളോട് മത്സരിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഒരു നവോത്ഥാന കാഴ്ചപ്പാടെ ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്. ആന്ധ്രയും തമിഴ്‌നാടും കര്‍ണാടകവുമൊക്കെ ഈ ദിശയില്‍ ഏറെ മുന്നേറി കഴിഞ്ഞിട്ടും കേരളം പൊട്ടക്കിണറിലെ തവളയുടെ അവസ്ഥയിലാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സംഹാര സമരങ്ങളിലൂടെ വികസനം തടയുക; ഭരണത്തിലേറുമ്പോള്‍ കപട പ്രത്യയശാസ്ത്രത്താല്‍ അതിന് തടയിടുക. സി പി എമ്മിന്റെ വികസന കാഴ്ചപ്പാട് ഇന്ന് കേരളത്തെ അവികസനത്തിന്റെ മരുപ്പറമ്പിലാണ് തളച്ചിട്ടിരിക്കുന്നത്. പട്ടി പുല്ലുതിന്നുകയുമില്ല; പശുവിനെ തിന്നാന്‍ അനുവദിക്കുകയുമില്ല എന്ന കാഴ്ചപ്പാട് കേരളത്തിന്റെ കൊടും ശാപമായാണ് മാറിയിരിക്കുന്നത്. ഇടത് മുന്നണി വികസന പ്രവര്‍ത്തനങ്ങള്‍ സ്വയം ആവിഷ്ക്കരിക്കുകയുമില്ല; കേന്ദ്രം ആവിഷ്ക്കരിക്കുന്ന വികസനത്തിന് പിന്തുണ നല്‍കുകയുമില്ല എന്നത് കേരളത്തിന്റെ ദുര്‍വിധിയായി തീര്‍ന്നിരിക്കുന്നു.
ഒരു സെന്റ് ഭൂമി പോലും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറിയുടെയും അവസ്ഥ ഇതു തന്നെ. ഇടുക്കിയിലെ സ്പൈസസ് പാര്‍ക്ക് ഒരു അഭിമാന സംരംഭമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കാത്തത് കാരണം ഈ പദ്ധതിയും സ്തംഭനത്തിലാണ്. അന്താരാഷ്ട്ര പ്രാധാന്യമുള്ള വല്ലാര്‍പ്പാടം പദ്ധതി ഇഴഞ്ഞു നീങ്ങാന്‍ കാരണവും മറ്റൊന്നല്ല. യു ഡി എഫ് ഭരണത്തില്‍ കേരളം തേടിയെത്തിയ സ്മാര്‍ട്ട് സിറ്റിയെ തടസ്സങ്ങളുടെ നൂലാമാലകളില്‍ കുരുക്കിയിട്ട് വെറും തറക്കല്ല് പദ്ധതിയായി എല്‍ ഡി എഫ് സര്‍ക്കാര്‍ അധഃപതിപ്പിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ വികസന കാര്യത്തിലും തടസ്സം സംസ്ഥാന സര്‍ക്കാര്‍ തന്നെ. കൊച്ചിയുടെ തീരാത്ത ഗതാഗതക്കുരുക്കിന് അറുതി കാണാന്‍ കേന്ദ്ര സഹായത്തോടെ പ്രഖ്യാപിച്ച മെട്രോ റയില്‍വെ, വോള്‍വോ ബസ് തുടങ്ങിയ സംരംഭങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ തിമിരം കാരണം ഇന്നും വെളിച്ചം കാണാത്ത പദ്ധതികളായി ഇരുളില്‍ കഴിയുകയാണ്. ആത്മഹത്യയുടെയും നാശത്തിന്റെയും മുനമ്പില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ ആവിഷ്ക്കരിച്ച കുട്ടനാട് പാക്കേജ്, ഇടുക്കി പാക്കേജ് എന്നിവയും മൂക്ക് മുറിച്ചു സംസ്ഥാന സര്‍ക്കാര്‍ ശകുനം മുടക്കിയിരിക്കയാണ്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

അമ്പൊടുങ്ങാത്ത ആവനാഴിയുമായി യുഡിഎഫ്; ആഴത്തിലേറ്റ മുറിവുമായി എല്‍ഡിഎഫ്-3 
-°C 